മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​ന്പ​യി​ന്‍; ചു​വ​ർ ചി​ത്ര​ങ്ങ​ളും ചു​വ​രെ​ഴു​ത്തും ന​ട​ത്തി
Friday, October 4, 2024 4:16 AM IST
കൂ​ത്താ​ട്ടു​കു​ളം: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​വ​ർ ചി​ത്ര​ങ്ങ​ളും ചു​വ​രെ​ഴു​ത്തും ന​ട​ത്തി. കൂ​ത്താ​ട്ടു​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​പ്പോ​യ്ക്ക് സ​മീ​പം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന 20 സെ​ന്‍റോ​ളം വ​രു​ന്ന സ്ഥ​ലം പൂ​ർ​ണ​മാ​യും വൃ​ത്തി​യാ​ക്കി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ളും ന​ട്ട് പ​ച്ച​ത്തു​രു​ത്താ​ക്കി മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്.

ന​ഗ​ര സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് സ​മീ​പ​ത്തും വ്യ​ത്യ​സ്ത​മാ​യ അ​ല​ങ്കാ​ര ചെ​ടി​ക​ളും ചെ​ടി​ച്ച​ട്ടി​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ യു​വ​ക​ർ​ഷ​ക​ൻ ഡ​യ​സ് പി. ​വ​ർ​ഗീ​സി​നെ​യും ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ദ​രി​ച്ചു.