ഗാ​ന്ധിയെ അനുസ്മരിച്ച് ഡിസിസി : ഗാ​ന്ധി മാ​ര്‍​ഗം ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റേ​തു കൂ​ടി​യാ​ണ്: ബെ​ന്നി ബഹ​നാ​ന്‍
Thursday, October 3, 2024 3:01 AM IST
കൊ​ച്ചി: സ​ത്യ​ത്തി​ന്‍റെ​യും അ​ഹിം​സ​യു​ടെ​യും ദൂ​ത​നാ​യ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ മാ​ര്‍​ഗം ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റേ​തുകൂ​ടി​യാ​ണെ​ന്ന് ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി. ഇ​ന്ന് രാ​ജ്യ​ത്തും ലോ​ക​ത്താ​ക​മാ​ന​വും ന​ട​മാ​ടു​ന്ന ഹിം​സ​യു​ടെ മു​റ​വി​ളി​ക​ള്‍​ക്കു​ള്ള പ​രി​ഹാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ശാ​ന്തി​മ​ന്ത്ര​ങ്ങ​ളി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ 155-ാം ഗാ​ന്ധി ജ​യ​ന്തി​യാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ജെ​ബി മേ​ത്ത​ര്‍, എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, നേ​താ​ക്ക​ളാ​യ കെ.​പി. ധ​ന​പാ​ല​ന്‍, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, ജ​യ്‌​സ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ 155 മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും 1800ല്‍ ​പ​രം ബൂ​ത്ത് ക​മ്മി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലു​ട​നീ​ളം ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.