ദ​ക്ഷ് ഫെ​സ്റ്റി​ന് ഒ​രു​ങ്ങി ഡി​സ്റ്റ്
Friday, October 4, 2024 4:13 AM IST
അ​ങ്ക​മാ​ലി: ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റും ജൂ​ബീ​റി​ച്ചും ചേ​ര്‍​ന്ന് ഒ​രു​ക്കു​ന്ന ദേ​ശീ​യ​ത​ല മാ​നേ​ജ്‌​മെന്‍റ് ഫെ​സ്റ്റ്- ദ​ക്ഷ് '24 ഏഴ്, എട്ട് തീ​യ​തി​ക​ളാ​യി ന​ട​ക്കും. ഏ​ഴി​നു രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ചെ​മ്മ​ണ്ണൂ​ര്‍ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഫെ​സ്റ്റിന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും. വൈ​കു​ന്നേ​രം ക​ള്‍​ച്ച​റ​ല്‍ നൈ​റ്റി​ല്‍ പു​തു​മു​ഖ ന​ട​നും സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​വു​മാ​യ പ്ര​ണ​വ് ഹി​പ്സ്റ്റ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് മൊ​ത്തം ര​ണ്ട​ര ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തു​ക വ​രു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​പു​ല​മാ​യ രീ​തി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ മാ​നേ​ജ്മ​ന്‍റ് ഫെ​സ്റ്റി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് എ​ഡീ​ഷ​നാ​ണ് ഇ​പ്രാ​വ​ശ്യം ന​ട​ക്കു​ന്ന​ത്.