മ​ന്ത്രി റോ​ഷി അഗസ്റ്റിൻ കല്യാണത്തണ്ട് സ​ന്ദ​ർ​ശി​ച്ചു
Sunday, August 18, 2024 11:28 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക​ല്യാ​ണ​ത്ത​ണ്ട് ആ​റു​പ​താം ബ്ലോ​ക്കി​ല്‍ ജ​ന​ങ്ങ​ള്‍ വീ​ടു​വ​ച്ചു താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് റ​വ​ന്യുവ​കു​പ്പ് ബോ​ര്‍​ഡ് വ​ച്ച വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഈ ​28നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം വി​ളി​ച്ചുചേർക്കുമെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​റി​യി​ച്ചു. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന യോ​ഗ​ത്തി​ല്‍ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​ന്‍ ഇ​വി​ടേ​ക്ക് എ​ത്തി​യ മ​ന്ത്രി പ്ര​ദേ​ശ​വാ​സി​ക​ളെ ക​ണ്ട് അ​വ​ര്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ല്‍​കി​യാ​ണ് മ​ട​ങ്ങി​യ​ത്. വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ താ​ന്‍ എ​ത്തി​യ​ത് ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച​തി​നു ശേ​ഷം റ​വ​ന്യൂ മ​ന്ത്രി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് വി​ഷ​യ​ത്തി​ന്റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി കൊ​ടു​ത്തു. തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.