കല്യാണത്തണ്ടിലെ കുടിയിറക്കുനീക്കം തടയും: കോൺഗ്രസ്
Sunday, August 18, 2024 11:28 PM IST
ക​ട്ട​പ്പ​ന: ക​ല്യാ​ണ​ത്ത​ണ്ട് റ​വ​ന്യു ഭൂ​മി​യി​ലെ കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​മെ​ന്ന് കോ​ൺ​ഗ്ര​സ്. ക​ട്ട​പ്പ​ന വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് 60ൽ ​സ​ർ​വ്വേ ന​മ്പ​ർ -19ൽ ​താ​മ​സി​ക്കു​ന്ന 43 കു​ടും​ബ​ങ്ങ​ളെ ഇ​റ​ക്കി​വി​ട്ട് റി​സ​ർ​വ് വ​ന​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ആ​റ​രപതി​റ്റാ​ണ്ടാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു പ​ക​രം അ​വ​രെ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ക​ല്യാ​ണ​ത​ണ്ടി​ൽ റ​വ​ന്യൂ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യൂ വ​കു​പ്പ് സ​ർ​ക്കാ​ർ പു​ൽ​മേ​ട് എ​ന്ന് ബോ​ർ​ഡ സ്ഥാ​പി​ച്ചി​രു​ന്നു.

ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​വി​ടെ നി​ന്ന് ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ ബീ​ന ടോ​മി, കെ ​പി സി ​സി സെ​ക്ര​ട്ട​റി തോ​മ​സ രാ​ജ​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു ച​ക്കും​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്യാ​ണ​ത്ത​ണ്ട് സ​ന്ദ​ർ​ശി​ച്ച് ബോ​ർ​ഡ് പി​ഴു​തെ​റി​യു​ക​യും പാ​ർ​ട്ടി​യു​ടെ കൊ​ടി കു​ത്തു​ക​യു ചെ​യ്തു.