സ​മു​ദാ​യ ശ​ക്തീ​ക​ര​ണം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ലൂ​ടെ: ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ
Monday, August 19, 2024 11:21 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​മു​ദാ​യാം​ഗ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച് അ​വ​യ്ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ സ​മു​ദാ​യ ശ​ക്തീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത നേ​തൃ​സം​ഗ​മ​വും ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ രൂ​പ​ത സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യും കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സ​മു​ദാ​യ സം​ഘ​ട​ന​യാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ബൗ​ദ്ധി​ക ത​ല​ത്തി​ൽ സ​ഭാ സം​വി​ധാ​ന​ങ്ങ​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണം. പു​തി​യ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക വ​ഴി സ​മു​ദാ​യ​ത്തി​ന് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം പ​താ​ക ഉ​യ​ർ​ത്തി. വ​ർ​ത്ത​മാ​ന സ​മൂ​ഹ നി​ർ​മി​തി​യി​ലും സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​ത്തി​ലും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ലും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സ​മു​ദാ​യ സം​ഘ​ട​ന എ​ന്ന വി​ഷ​യ​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ലും ക്ലാ​സ് ന​യി​ച്ചു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി.​ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജേ​ഷ് ജോ​ൺ, ബെ​ന്നി ആ​ന്‍റ​ണി, ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ആ​ൻ​സ​മ്മ സാ​ബു, ഗ്ലോ​ബ​ൽ സ​മി​തി അം​ഗം ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ട്ര​ഷ​റ​ർ ജോ​ജോ തെ​ക്കും​ചേ​രി​കു​ന്നേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്രാ​യി​ൽ, ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, സി​നി ജി​ബു നീ​റ​നാ​ക്കു​ന്നേ​ൽ, ഡെ​യ്സി ജോ​ർ​ജു​കു​ട്ടി, ആ​ൻ​സ​മ്മ തോ​മ​സ് മ​ടു​ക്ക​ക്കു​ഴി, സ​ബി​ൻ ജോ​ൺ, ജി​ൻ​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, ജോ​സ് മാ​ത്യു ക​ല്ലൂ​രാ​ത്ത്, ബി​ജു തോ​മ​സ് ആ​ല​പ്പു​ര​യ്ക്ക​ൽ, ജാ​ൻ​സി മാ​ത്യു, സ​ച്ചി​ൻ വെ​ട്ടി​യാ​ങ്ക​ൽ, തോ​മ​സ് ചെ​മ്മ​ര​പ്പ​ള്ളി, ജോ​ബി തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, ജോ​ൺ​സ​ൺ പ​ന്ത​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.