പൈ​പ്പു പൊ​ട്ടി റോ​ഡി​ൽ പാ​കി​യ ടൈ​ൽ ത​ക​ർ​ന്നു
Tuesday, August 20, 2024 11:36 PM IST
വ​ണ്ണ​പ്പു​റം: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പൈ​പ്പുപൊ​ട്ടി സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡി​ൽ പാ​കി​യി​രു​ന്ന ടൈ​ൽ ഇ​ള​കിത്തെ​റി​ച്ചു.

വ​ണ്ണ​പ്പു​റം മാ​ർ ​സ്ലീ​വ പ​ള്ളി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പൈ​പ്പുപൊ​ട്ടി​യ​ത്. ഇ​തി​ന​ടു​ത്തു​ള്ള വെ​ള്ള​യി​ൽ​വി​ള​യി​ൽ നാ​രാ​യ​ണ​ന്‍റ വീ​ട്ടു​മു​റ്റ​ത്തേ​യ്ക്കാ​ണു വെ​ള്ള​വും ചെ​ളി​യും തെ​റി​ച്ചുവീ​ണ​ത്. ഇ​തോ​ടെ ഇ​വ​രു​ടെ വീ​ടി​ന്‍റെ മു​റ്റം നി​റ​യെ ചെ​ളി നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

വ​ണ്ണ​പ്പു​റം മു​ണ്ട​ൻ​മു​ടിവ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പൈ​പ്പു പൊ​ട്ടു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്. പൈ​പ്പി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ​യു​മാ​ണ് സ്ഥി​ര​മാ​യി പൈ​പ്പു​പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.