പ്ലാ​റ്റി​നംജൂ​ബി​ലി നി​റ​വി​ല്‍ അ​സം​ബ്ലി​ക്ക് ആ​തി​ഥ്യ​മ​രു​ളി പാ​ലാ രൂ​പ​ത
Sunday, August 18, 2024 11:28 PM IST
പാ​ലാ: പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ലാ​ണ് സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ അ​സം​ബ്ലി​ക്ക് ആ​തി​ഥ്യ​മ​രു​ളു​ന്ന​തെ​ന്ന​ത് പാ​ലാ രൂ​പ​ത​യ്ക്ക് ഇ​ര​ട്ടി സ​ന്തോ​ഷ​മാ​ണ് സ​മ്മാ​നി​ച്ചി​ട്ടു​ള്ള​ത്. ഭാ​ര​ത ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ മെ​ത്രാ​ന്മാ​രു​ടെ (സി​ബി​സി​ഐ) ഒ​ന്നാ​കെ​യു​ള്ള സ​മ്മേ​ള​നം കു​റ്റ​മ​റ്റ​വി​ധം ന​ട​ത്തി​യ പാ​ലാ രൂ​പ​ത​യ്ക്ക് ല​ഭി​ച്ച പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍​ സ​ഭ​യു​ടെ അ​സം​ബ്ലി വേ​ദി​യെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചാ​ണ് മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, ചാ​ന്‍​സ​ല​ര്‍ റ​വ.​ഡോ. ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, പ്രൊ​ക്കു​റേ​റ്റ​ര്‍ റ​വ. ഡോ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍, ഫാ. ​ജ​യിം​സ് പ​ന​ച്ചി​ക്ക​ല്‍​ക​രോ​ട്ട്, ഫാ. ​തോ​മ​സ് മ​ണ്ണൂ​ര്‍, ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ര്‍​മാ​രാ​ണ്. ച​ര്‍​ച്ച​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന​മാ​യ രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​ക​ള്‍ കാ​ക്ക​നാ​ട് കൂ​രി​യാ​യി​ല്‍​നി​ന്നു പ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​കെ ജോ​സ്, സെ​ക്ര​ട്ട​റി സിജു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പൊ​തു​വി​ല്‍ നേ​തൃ​ത്വം ന​ല്‍​കുന്നു.

പ്രോ​ഗ്രാം, ര​ജി​സ്‌​ട്രേ​ഷ​ന്‍, റി​സ​പ്ഷ​ന്‍, അ​ക്കോ​മ​ഡേ​ഷ​ന്‍, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍, ഫു​ഡ്, ലി​റ്റ​ര്‍​ജി, ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം, മീ​ഡി​യ, സ്റ്റേ​ജ്, ഡോ​ക്കു​മെ​ന്‍റേ​ഷ​ന്‍ ആ​ൻ​ഡ് ഡ്രാ​ഫ്റ്റിം​ഗ് എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. അ​സം​ബ്ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന, മ​റ്റ് പ്രാ​ര്‍​ഥ​ന​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക ഗാ​യ​ക​സം​ഘ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ത്തോ​മ്മാ ന​സ്രാ​ണി പാ​ര​മ്പ​ര്യ​ങ്ങ​ളോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

അ​സം​ബ്ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​പാ​ര്‍​ക്കിം​ഗി​ന് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മൈ​താ​നം ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ല്‍ പ്രാ​ര്‍​ഥ​ന​ക​ള​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​തി​നോ​ട​കം പ​ല​ത​വ​ണ യോ​ഗം ചേ​ര്‍​ന്ന് വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.