ഓ​ണ​പ്പ​രി​പാ​ടി​ക​ൾ റ​ദ്ദാ​കു​ന്നു; സ്റ്റേ​ജ് ക​ലാ​കാ​ര​ന്മാ​ർ ആ​ശ​ങ്ക​യി​ൽ
Sunday, August 18, 2024 11:28 PM IST
തൊ​ടു​പു​ഴ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വേ​ണ്ടെ​ന്നു വ​ച്ച​തോ​ടെ ഓ​ണ​ക്കാ​ല​ത്തു ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ഇ​ല്ലാ​താ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ സ്റ്റേ​ജ് ക​ലാ​കാ​രന്മാ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വി​ധ ക്ല​ബ്ബുക​ളും സം​ഘ​ട​ന​ക​ളും ഓ​ണാ​ഘോ​ഷം ഒ​ഴി​വാ​ക്കു​ന്ന​ത്. ആ​ഘോ​ഷം ഒ​ഴി​വാ​ക്കി അ​തി​നാ​യു​ള്ള തു​ക വ​യ​നാ​ട് ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​ണ് പ​ല സം​ഘ​ട​ന​ക​ളും ത​യാ​റെ​ടു​ക്കു​ന്ന​ത്. നേ​ര​ത്തേ ബു​ക്ക് ചെ​യ്തി​രു​ന്ന ഗാ​ന​മേ​ള ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ പ​ല​രും റ​ദ്ദാ​ക്കി​ത്തു​ട​ങ്ങി. ഇ​തോ​ടെ ഓ​ണ​പ്പ​രി​പാ​ടി​ക​ൾ സ്വ​പ്നം ക​ണ്ടി​രു​ന്ന സ്റ്റേ​ജ് ക​ലാ​കാ​രന്മാ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​യിലു​ള്ള​വ​ർ നി​രാ​ശ​യി​ലാ​ണ്.

മേ​യ് പ​കു​തി​യോ​ടെ ഉ​ത്സ​വ​കാ​ലം അ​വ​സാ​നി​ച്ചാ​ൽപി​ന്നെ ക​ലാ​കാ​ര​ൻ​മാ​രു​ടെ പ്ര​തീ​ക്ഷ പു​തി​യ സീ​സ​ണ്‍ തു​ട​ങ്ങു​ന്ന ഓ​ണ​ക്കാ​ല​ത്താ​ണ്. സീ​സ​ണ്‍ പ്രോ​ഗ്രാ​മി​ൽനി​ന്നു മി​ച്ചം പി​ടി​ച്ച​തും പ​ല​രി​ൽ നി​ന്നു ക​ടം വാ​ങ്ങി​യ​തുംകൊ​ണ്ടാ​ണ് ഇ​തി​നി​ട​യി​ലു​ള്ള മാ​സ​ങ്ങ​ളി​ൽ പ​ല ക​ലാ​കാ​രന്മാ​രും കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഓ​ണ​ക്കാ​ല​ത്ത് ല​ഭി​ക്കാ​നി​ട​യു​ണ്ടാ​യി​രു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മോ ഇ​ല്ല​യോ എ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​രി​ച​യ​ത്തി​ന്‍റെ പേ​രി​ൽ വാ​ക്കാ​ലാ​ണ് പ​ല ബു​ക്കിം​ഗു​ക​ളും ല​ഭി​ച്ച​ത്. ഇ​താ​ണ് വീ​ണ്ടും അ​ന്വേ​ഷി​ക്കു​ന്പോ​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ക്കു​ന്ന​തെ​ന്ന് ക​ലാ​കാ​ര​ൻ​മാ​ർ പ​റ​യു​ന്നു.

ഗാ​ന​മേ​ള, നാ​ട​ൻ​പാ​ട്ട് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​ടെ ബു​ക്കിം​ഗാ​ണ് സം​ഘാ​ട​ക​ർ പി​ൻ​വ​ലി​ച്ചു​തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ മൈ​ക്ക് സെ​റ്റ്, ലൈ​റ്റ്, പ​ന്ത​ൽ തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. പ്ര​കൃ​തി ദു​ര​ന്ത​ത്തി​നി​ര​യാ​യ വ​യ​നാ​ട് ജ​ന​ത​യെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന​തി​നൊ​പ്പം ക​ലാ​കാ​രന്മാ​രെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.

പ്ര​ള​യം വ​ന്ന​പ്പോ​ഴും പി​ന്നീ​ട് കോ​വി​ഡ് കാ​ല​ത്തും ക​ലാ​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ആ​ദ്യം ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യ​ത് സ്റ്റേ​ജ് ക​ലാ​കാ​ര​ൻ​മാ​രാ​ണെ​ന്ന് തൊ​ടു​പു​ഴ​യി​ലെ പ്രോ​ഗ്രാം ബു​ക്കിം​ഗ് ഏ​ജ​ന്‍റ് ബി​ജു അ​ഞ്ജ​ലി പ​റ​യു​ന്നു. ഇ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ ഇ​പ്പോ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബു​ക്ക് ചെ​യ്ത ക​ലാ​പ​രി​പാ​ടി​ക​ൾ പ​ല​തും സം​ഘാ​ട​ക​ർ വി​ളി​ച്ചു റ​ദ്ദാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.