നി​ര​ങ്ങിനീ​ങ്ങി ഭീ​മ​ൻ പാ​റ: ആ​റു കു​ടും​ബ​ങ്ങ​ളെ മാ​റ്റിപ്പാ​ർ​പ്പി​ച്ചു
Tuesday, August 20, 2024 11:36 PM IST
ചെ​റു​തോ​ണി: ഭീ​മ​ൻ പാ​റ ഇ​ള​കിമാ​റി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി. ഇ​ടു​ക്കി വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം കൊ​ലു​മ്പ​ൻ കോ​ള​നി ഭാ​ഗ​ത്ത് വ​നംവ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലെ ഭീ​മ​ൻ പാ​റ​യാ​ണ് നി​ര​ങ്ങി നീ​ങ്ങി​യ​ത്. പാ​റ​യു​ടെ താ​ഴ്‌വാ​ര​ത്തെ ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ ആ​റു കു​ടും​ബ​ങ്ങ​ളെ വി​ല്ലേ​ജ് ഓ​ഫീ​സി​ൽനി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മാ​റ്റിപ്പാ​ർ​പ്പി​ച്ചു.

അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി താ​മ​സം മാ​റ്റി. ഒ​രു കു​ടും​ബ​ത്തെ പാ​റേ​മാ​വി​ലു​ള്ള ക​മ്യൂണി​റ്റി ഹാ​ളി​ലേ​ക്ക് മാ​റ്റിപ്പാ​ർ​പ്പി​ച്ചു. ശ​നി​യാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പാ​റ​യ്ക്ക് ഇ​ള​ക്ക​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​ൽനി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പാ​റപൊ​ട്ടി​ച്ച് നീ​ക്കാ​ൻ ക​ള​ക്ട​ർ വ​നംവ​കു​പ്പി​ന് നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ത്ര​യും വേ​ഗം പാ​റപൊ​ട്ടി​ച്ച് മാ​റ്റി ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.