ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ന് കൃ​ഷിഭ​വ​ന്‍റെ ആ​ദ​ര​വ്
Monday, August 19, 2024 11:21 PM IST
ചെ​റു​തോ​ണി: ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബി​ന് കാ​മാ​ക്ഷി കൃ​ഷി ഭ​വ​ന്റെ അം​ഗീ​കാ​രം. സ്കൂ​ളി​ലെ പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​ണ് കൃ​ഷി ഓ​ഫീ​സി​ന്‍റെ ആ​ദ​ര​വ് ല​ഭി​ച്ച​ത്.

ക​ർ​ഷ​ക​ദി​ന​ത്തി​ൽ കൃ​ഷി​ഭ​വ​ൻ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള ക​ർ​ഷ​ക​രെ ആ​ദ​രി​ക്കാ​ൻ കൂ​ടി​യ യോ​ഗ​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നി​ൽ​നി​ന്നും സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജ​യ്സ​ല​റ്റ് എ​സ്ഡി മെ​മ​ന്‍റോ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​മോ​ൾ ജോ​സ് അ​ധ്യ​ക്ഷത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ കൃ​ഷി ഓ​ഫീ​സ​ർ സോ​ജി തോ​മ​സ്, അ​ധ്യാ​പ​ക​ര​യ ബി​ജി മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, അ​നി വ​ർ​ഗീ​സ്, അ​മ​ലു മാ​ത്യു, ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.