പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​തി​ഫ​ലി​ച്ച​ത് സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​ങ്ങ​ൾ: ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ
Tuesday, August 20, 2024 11:36 PM IST
കു​മ​ളി: മോ​ദി - പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത വി​രു​ദ്ധ വി​കാ​ര​മാ​ണ് ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്‌ട്രീയകാ​ര്യ​ സ​മി​തി​യം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്കൻ. കോ​ണ്‍​ഗ്ര​സ് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ഏ​ക​ദി​ന ക്യാ​ന്പ് കു​മ​ളി വൈ​എംസി​എ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ണ്‍​ഗ്ര​സ് പീ​രു​മേ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ശോ​ക​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക്യാ​ന്പി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​ർ, ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ഡി​സി​സി മെം​ന്പ​ർ​മാ​ർ, പോ​ക്ഷ​കസം​ഘ​ട​ന​ക​ളു​ടെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ക്ഷ​കസം​ഘ​ട​ന സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​യി​രു​ന്നു മി​ഷ​ൻ - 25 ക്യാ​ന്പ് എ​ക്സി​ക്യൂ​ട്ടീ​വി​ലെ പ്ര​തി​നി​ധി​ക​ൾ.

സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​സി​സി അം​ഗം അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, റോ​യി കെ. ​പൗ​ലോ​സ്, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, തോ​മ​സ് രാ​ജ​ൻ, എം.​എ​ൻ. ഗോ​പി, എ.​പി. ഉ​സ്മാ​ൻ, ജോ​ർ​ജ് കു​റുന്പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.