പു​റ്റ​ടി സ്കൂ​ളി​ൽ കു​ടും​ബ വാ​ഴ്ച! അ​ച്ഛ​നും അ​മ്മ​യും പി​ന്നെ ഞാ​നും
Wednesday, August 21, 2024 11:30 PM IST
പു​റ്റ​ടി: ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ​കാ​ല ഹൈ​സ്കൂ​ളു​ക​ളി​ലൊന്നാ​യ പു​റ്റ​ടി നെ​ഹ്റു ​സ്മാ​ര​ക പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ൽ കു​ടും​ബ വാ​ഴ്ച ! 1966ൽ ​ഹൈ​സ്കൂ​ളാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ എ​ൻ​എ​സ്പി​എ​ച്ച്എ​സി​ൽ ആ​ദ്യകാ​ല അ​ധ്യാ​പ​കരാ​യി​രു​ന്ന മേ​ച്ചേ​രി​ൽ എ​ൻ. പ​ത്മ​നാ​ഭ​ൻ പോ​റ്റിക്കും ( പോ​റ്റി​സാ​ർ)​ ഭാ​ര്യ പി.​എ. ലീ​ല​യ്ക്കും പി​ന്നാ​ലെ മ​ക​ൻ പി. ​സേ​തു​നാ​ഥും ഹെ​ഡ്മാ​സ്റ്റ​ർ ആ​കു​ക​യാ​ണ്. ഇ​ന്നു സേ​തു​നാ​ഫ് ഹെ​ഡ്മാ​സ്റ്റ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

എ​ട്ട്, ഒ​ൻ​പ​ത് ക്ലാ​സു​ക​ളോ​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ്കൂ​ൾ ഇ​ന്ന് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ്. 1980ൽ ​ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യ പോ​റ്റി​സാ​റി​നുശേ​ഷം ഭാ​ര്യ പി.​എ. ലീ​ല​യാ​യി​രു​ന്നു 2000 വ​രെ ഇ​വി​ടെ ഹെ​ഡ്മി​സ്ട്ര​സ്. 2004ൽ ​പു​റ്റ​ടി സ്കൂ​ളി​ൽ ഗ​ണി​ത​ശാ​സ്ത്രവി​ഭാ​ഗം അ​ധ്യാ​പക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സേ​തു​നാ​ഥ് ഐ​ടി പ​രി​ശീ​ല​ക​നാ​യി 2019വ​രെ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഐ​ടി സം​സ്ഥാ​ന ട്രെ​യി​നറാ​യി​രി​ക്കെ​യാ​ണ് സ്കൂ​ളി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

മൂ​ന്നു വ​ർ​ഷം മു​ന്പ് പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ലും പി​ന്നീ​ട് ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് സ്കൂളി​ലും ഹെ​ഡ്മാ​സ്റ്റ​റാ​യി സേ​വ​നം ചെ​യ്ത​ശേ​ഷ​മാ​ണ് മാ​തൃവി​ദ്യാ​ല​യ​ത്തി​ന്‍റെ ഹെ​ഡ്മാ​സ്റ്റ​റാ​യി സേ​തു എ​ത്തു​ന്ന​ത്.

സ്കൂ​ളി​ലെത​ന്നെ പൂ​ർ​വവി​ദ്യാ​ർ​ഥി​യും പോ​റ്റി​സാ​റി​ന്‍റെ​യും ലീ​ല ടീ​ച്ച​റി​ന്‍റെ​യും ശി​ഷ്യ​നു​മാ​യ കെ.​എ​ൻ. ശ​ശി​യാ​ണ് ഇ​പ്പോ​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ. ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന കെ.​എ​ൻ. ശ​ശി ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​വി​ടെ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ​ത്.

ക​ട്ട​പ്പ​ന ബാ​റി​ലെ അ​ഭി​ഭാ​ഷ​ക പ്ര​സീ​ദ കെ. ​പി​ള്ള​യാ​ണ് സേ​തു​നാ​ഥി​ന്‍റെ ഭാ​ര്യ. മ​ക്ക​ളാ​യ വി​ഷ്ണു​ദ​ത്തും വി​തു ന​ന്ദ​നും അ​മ്മ​വ​ഴി​യി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.