പാരാലീഗൽ വോളണ്ടിയർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, August 18, 2024 11:28 PM IST
ക​ട്ട​പ്പ​ന: ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി പു​തി​യ പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യം 18 നും 65​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും എ​ളു​പ്പം നീ​തി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ നി​ർ​ത്തി ദേ​ശീ​യ നി​യ​മ സ​ഹാ​യ അ​തോ​റി​റ്റി വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക എ​ന്ന​താ​ണ് പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ചു​മ​ത​ല.

അ​പേ​ക്ഷ​ക​ർ പ​ത്താം​ത​രം പാ​സാ​യ​വ​രും സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രോ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രോ ആ​ക​രു​ത്. സ​ർ​വീ​സി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ അ​ധ്യാ​പ​ക​ർ, വി​ര​മി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, എം.​എ​സ്.​ഡ​ബ്ല്യൂ/​നി​യ​മ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ഡോ​ക്ട​ർ​മാ​ർ, രാ​ഷ്ട്രീ​യേ​ത​ര എ​ൻ.​ജി.​ഒ​ക​ൾ/​ക്ല​ബു​ക​ൾ, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ, ഭി​ന്ന​ലിം​ഗ​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ശ​ന്പ​ള​മോ അ​ല​വ​ൻ​സോ ല​ഭി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ, ചി​ല പ്ര​ത്യേ​ക ജോ​ലി​ക​ൾ അ​തോ​റി​റ്റി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ഓ​ണ​റേ​റി​യം ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ ഗ്രാ​മ​പ​ഞ്ച​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലോ, ഇ​ടു​ക്കി താ​ലൂ​ക്കി​ലെ ക​ട്ട​പ്പ​ന മു​ൻ​സി​പ്പാ​ലി​റ്റി, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ, കാ​മാ​ക്ഷി, മ​രി​യാ​പു​രം, വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി എ​ന്നീ ഗ്രാ​മ​പ​ഞ്ച​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലോ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം.

താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ എ​ഴു​തി ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ​യും ആ​പ്ലി​ക്കേ​ഷ​ൻ ഫോ​മും, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, വി​ദ്യ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം നെ​ടും​ക​ണ്ട​ത്ത് പ​ഴ​യ റ​വ​ന്യൂ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സെ​പ്റ്റം​ബ​ർ 15 ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. വി​ലാ​സം: ചെ​യ​ർ​മാ​ൻ, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വ്വീ​സ​സ് ക​മ്മ​റ്റി, നെ​ടും​ക​ണ്ടം പി.​ഒ, നെ​ടും​ക​ണ്ടം-685553. ആ​പ്ലി​ക്കേ​ഷ​ൻ ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും 82814 50195 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.