ഇ​ടു​ക്കി ക​വ​ല​യി​ൽ ഭീ​ഷ​ണി​യായി വ​ൻ​മ​ര​ങ്ങ​ൾ
Monday, July 1, 2024 3:42 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഇ​ടു​ക്കി ക​വ​ല​യി​ൽ വ​ൻ​മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​ണെ​ന്ന് പ​രാ​തി. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും മ​ര​ങ്ങ​ളും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ മ​ൺ​തി​ട്ട​യും ഭീ​ക്ഷ​ണി​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ബാ​ങ്കി​​ന്‍റെ ജ​പ്തി ന​ട​പ​ടി നേ​രി​ട്ട​തോ​ടെ അ​നാ​ഥ​മാ​യ പു​രി​യി​ട​മാ​ണി​ത്. മു​ൻ​പ് റോ​ഡ് നി​ര​പ്പി​ൽനി​ന്നു ക​ൽ​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കാ​ല​ക്ര​മേ​ണ അ​വ​യെ​ല്ലാം ഇ​ടി​ഞ്ഞുവീ​ണി​രു​ന്നു. ഇ​തോ​ടെ ഇ​വി​ടം മ​ണ്ണൊ​ലി​പ്പ് ഭീ​ഷ​ണി നേ​രി​ടു​ന്നു​മു​ണ്ട്.

കൂ​ടാ​തെ അ​വ​ശേ​ഷി​ക്കു​ന്ന ക​ൽ​ക്കെ​ട്ട് ഏ​തു​നി​മി​ഷ​വും റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ന്ന സ്ഥി​തി​യി​ലു​മാ​ണ്. ഒ​പ്പം ഇ​വി​ടെ നി​ൽ​ക്കു​ന്ന വ​ന്മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണാ​ൽ 11 കെവി ലൈ​നു​ക​ളി​ൽ പ​തി​ക്കു​ക​യും വ​ലി​യൊ​രു അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.​

നി​ര​വ​ധി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നുപോ​കു​ന്ന​ത്. സ​മീ​പ​ത്തുത​ന്നെ സ്വ​കാ​ര്യ പെ​ട്രോ​ൾ പ​മ്പും പ്ര​വ​ർ​ത്തി​ക്കു​ന്നു. കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​ളു​ക​ൾ അ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​പ​ക​ടസാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.