അ​ക്കാ​ദ​മി​ക മി​ക​വു​മാ​യി വി​ശ്വ​ജ്യോ​തി കോ​ള​ജ്
Tuesday, July 2, 2024 5:33 AM IST
വാ​ഴ​ക്കു​ളം: കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​ടെ​ക് അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ​യി​ൽ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് മി​ക​ച്ച നേ​ട്ടം. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ.​ കോ​ള​ജു​ക​ൾ അ​ട​ക്ക​മു​ള്ള 128 എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ വി​ശ്വ​ജ്യോ​തി 14-ാം സ്ഥാ​ന​വും സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ നാ​ലാം സ്ഥാ​ന​വും ക്രി​സ്ത്യ​ൻ കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​വും കോ​ള​ജി​നാ​ണ്.

മി​ക​ച്ച​നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെയും കോ​ള​ജ് മാ​നേ​ജ​രും കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​നു​മോ​ദി​ച്ചു. അ​ക്കാ​ദ​മി​ക മി​ക​വി​നു പു​റ​മെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, റി​സ​ർ​ച്ച് ആ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ്, ഫാ​ബ് ലാ​ബ്, ഐ​ക്യു​എ​സി, മി​ക​വു​റ്റ പ്ലേ​സ്മെ​ന്‍റ് റി​ക്കാ​ർ​ഡ്സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്‍റേണ്‍​ഷി​പ്പ്, ഇ​ൻ​ഡ​സ്ട്രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്‍റ​റാ​ക്‌ഷ​ൻ സെ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നം, ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി, ഹോ​സ്റ്റ​ൽ സൗ​ക​ര്യ​ങ്ങ​ൾ മൂ​ന്നു ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള യാ​ത്രാ​സൗ​ക​ര്യം, ഫോ​റി​ൻ ലാം​ഗ്വേ​ജ് ഡി​വി​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി ഘ​ട​ക​ങ്ങ​ളാ​ണ് വി​ശ്വ​ജ്യോ​തി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, അ​ക്കാ​ദ​മി​ക മി​ക​വ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​നും നാ​ക് എ ​ഗ്രേ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.