പാ​സ്പോ​ർ​ട്ട് സേ​വാകേന്ദ്രം കാടുമൂടിയ നിലയിൽ
Wednesday, July 3, 2024 3:48 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലെ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക, പാ​മ്പ് ഉ​ണ്ട്. 2018 ൽ ​ജോ​യ്സ് ജോ​ർ​ജ് എം​പി​യാ​ണ് ക​ട്ട​പ്പ​ന​യി​ൽ പാ​സ്പോ​ട്ട് സേ​വാ കേ​ന്ദ്രം കൊ​ണ്ടു​വ​ന്ന​ത്.​ എ​ന്നാ​ൽ, ര​ണ്ട് പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​വ​രെ വ​ല​യ്ക്കു​ന്ന​ത്.​ ഓ​ഫീ​സി​ലേ​ക്കു​ള്ള 30 മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്ന് കി​ട​ക്കു​ന്നു.

മാ​ത്ര​മ​ല്ല പ്ര​ദേ​ശം മു​ഴു​വ​ൻ കാ​ട് വ​ള​ർ​ന്നുനി​ല്ക്കു​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​രി​ക്കു​യാ​ണ്. മു​മ്പ് കാ​ട്ടി​ൽനി​ന്നു പോ​സ്റ്റ് ഓ​ഫീ​സി​ൽ പാ​മ്പ് ക​യ​റി​യി​ട്ടു​മു​ണ്ട്.​ ഇ​വി​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് നി​ർമി​ച്ചി​ട്ടു​ണ്ട​ങ്കി​ലും കാ​ടു​മൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്.