സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ മെ​റി​റ്റ് ഡേ ​ന​ട​ത്തി
Tuesday, July 2, 2024 5:33 AM IST
തൊ​ടു​പു​ഴ: സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ മെ​റി​റ്റ് ഡേ ​തൊ​ടു​പു​ഴ ജ​യ്റാ​ണി സ്കൂ​ളി​ൽ ന​ട​ത്തി. എംജി യൂ​ണി​വ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഓ​രോ വി​ഷ​യ​ത്തിലും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.

സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജൈ​ന പോ​ൾ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ല​പ്പി​ള്ളി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​ജാ​ൻ​സി എം.​ ജോ​ർ​ജ്, സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.