ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച​തോ​ടെ ന്യൂ​മാ​ൻ കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം
Tuesday, July 2, 2024 5:33 AM IST
തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ൽ ന്യൂ​മാ​ൻ കോ​ള​ജ് ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​തക്കു​രു​ക്ക് അ​തി​രൂ​ക്ഷ​മാ​യി. ന്യൂ​മാ​ൻ പ​ഴ​യ റോ​ഡും ബൈ​പാ​സും ചേ​രു​ന്ന ഭാ​ഗ​ത്ത് നാ​ലു ഭാ​ഗ​ത്തുനി​ന്നു​മു​ള്ള അ​പ​ക​ടം കു​റ​യ്ക്കാ​നാ​ണ് ഇ​രു ഭാ​ഗ​ത്തും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച​ത്.

എ​ന്നാ​ൽ ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​ത ക്കു​രു​ക്ക് ഇ​ര​ട്ടി​യാ​യി. രാ​വി​ലെ സ്കൂ​ൾ സ​മ​യ​ത്തും മ​റ്റും കു​ട്ടി​ക​ളെ​യു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ഇ​വി​ടെ ഇ​രു വ​ശ​ത്തും നീ​ണ്ട നി​ര​യാ​യി വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​രം​ഭി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു.
ഓ​ഫീ​സു​ക​ളി​ലും വി​വി​ധ സ്കൂ​ളു​ക​ളി​ലും പോ​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ഇ​തു മൂ​ലം വ​ല​ഞ്ഞു. ഇ​തി​നി​ടെ ഇ​വി​ടെ ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച​ത് മ​റ​യാ​ക്കി ഇ​തോ​ട് ചേ​ർ​ന്ന് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗും ആ​രം​ഭി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.

എ​ന്നാ​ൽ ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന ഇ​വി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നാ​യി ട്രാ​ഫി​ക് പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടി​ല്ല. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ വാ​ഹ​നം ന​ഗ​ര​ത്തി​ലൂ​ടെ റോ​ന്തു ചു​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്.

കാ​രി​ക്കോ​ട് നി​ന്ന് ബൈ​പാ​സി​ലേ​ക്ക് വ​രു​ന്ന റോ​ഡി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത് ഈ ​റോ​ഡി​ലും ബൈ​പാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തും വ​ലി​യ ഗ​താ​ഗ​തക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​ണ്ട്. അ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

മ​ഴ ക​ന​ത്താ​ൽ ഇ​വി​ടെ പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന മേ​ഖ​ല​യാ​ണ് ഇ​വി​ടം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​തി രൂ​ക്ഷ​മാ​കും.