സി​പി​എ​മ്മി​നെ തി​രു​ത്താ​നു​ള്ള ശ്ര​മം പാ​ഴ‌്‌വേ​ല: ആ​ഗ​സ്തി
Monday, July 1, 2024 3:49 AM IST
ക​ട്ട​പ്പ​ന: സി​പി​എ​മ്മി​നെ തി​രു​ത്തി ഇ​ട​തു മു​ന്ന​ണി​യെ ന​ന്നാ​ക്കാ​മെ​ന്നു​ള്ള ബി​നോ​യി വി​ശ്വ​ത്തി​ന്‍റെ ശ്ര​മം വെ​റും പാ​ഴ‌്‌വേ​ലയാ​ണെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി. ഇ​ട​തു മു​ന്ന​ണി വി​ട്ട് സി​പി​ഐ സ്വ​യം ര​ക്ഷ​പ്പെ​ടാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. സി​പി​എ​മ്മി​ന് ബം​ഗാ​ളി​ൽ സം​ഭ​വി​ച്ച​ത് ത​ന്നെ കേ​ര​ള​ത്തി​ലും സം​ഭ​വി​ക്കും.

സി​പി​ഐ ഇ​ട​തു​മു​ന്ന​ണി വി​ട​ണ​മെ​ന്ന യു​ഡി​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ ഹ​സ​ന്‍റെ അ​ഭി​പ്രാ​യം സി​പി​ഐ ഗൗ​ര​വ​മാ​യി കാ​ണ​ണം. മു​ന്ന​ണി വി​ട്ടുവ​രു​ന്ന സി​പി​ഐയെ ​കോ​ണ്‍​ഗ്ര​സ് ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കും.

കോ​ണ്‍​ഗ്ര​സി​നോ​ടു ചേ​ർ​ന്നുനി​ന്ന കാ​ലം സി​പി​ഐ​യു​ടെ സു​വ​ർ​ണ കാ​ല​മാ​യി​രു​ന്നു എ​ന്ന കാ​ര്യം ഓ​ർ​ക്കു​ന്ന​തുകൊ​ണ്ടാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള സി​പി​ഐ അ​ണി​ക​ളും ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും മു​ന്ന​ണി വി​ട​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.