കേ​ബി​ൾ ടിവി ഓ​പ്പറേ​റ്റ​ർ വൈ​ദ്യു​തി​പോ​സ്റ്റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, July 1, 2024 3:49 AM IST
അ​ടി​മാ​ലി: മെ​റി​ലാ​ന്‍റി​ൽ കേ​ബി​ൾ ടി​വി ന​ന്നാ​ക്കു​ന്ന​തി​നാ​യി വൈദ്യുതിപോ​സ്റ്റി​ൽ ക​യ​റു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് കോ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ മേ​രി​ലാ​ന്‍റ് കോ​യി​ക്ക കു​ടി​യി​ൽ റെ​നി ജോ​സ​ഫ്(48) മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​മെ​രി​ലാ​ന്‍റി​ൽ കേ​ബി​ൾ ടിവി ന​ന്നാ​ക്കു​ന്ന​തി​നാ​യി പോ​സ്റ്റി​ൽ ക​യ​റു​ന്പോ​ൾ അ​റി​യാ​തെ സ്ട്രീ​റ്റ് ലൈ​റ്റ് ഫീ​സി​ൽ കൈ ​സ്പ​ർ​ശി​ച്ച​തി​നെത്തു​ട​ർ​ന്ന് ഷേ​ക്കേ​റ്റ് പോ​സ്റ്റി​ൽ ത​ന്നെ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. മ​രി​ച്ച റെ​ന്നി ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​വി​കു​ളം നി​യോ​ജ​ക​ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്കാ​രം​ ഇ​ന്ന് മേരി​ലാ​ന്‍റ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജി​നി കു​ഞ്ചി​ത്ത​ണ്ണി മ​ന​ന്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ല​ൻ, ലി​യ (കൂ​ന്പ​ൻപാ​റ എ​ഫ്​എംജിഎ​ച്ച്എ​‌​സ് ആ​റാം ക്ലാ​​സ് വി​ദ്യാ​ർഥി​നി)​.