ലോ​ക്കാ​ട് ഗ്യാ​പ് റോ​ഡി​ൽ വീ​ണ്ടും യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം
Wednesday, July 3, 2024 3:48 AM IST
മൂ​ന്നാ​ർ: നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലും മൂ​ന്നാ​ർ ഗ്യാ​പ് റോ​ഡി​ൽ വീ​ണ്ടും വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം.​തെ​ലു​ങ്കാ​ന ര​ജി​സ്ട്രേ​ഷ​നു​ള്ള വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ യു​വാ​വ് സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ​ത്.​അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി.​

തെ​ലു​ങ്കാ​ന​യി​ൽനി​ന്നു മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കാ​റി​ന്‍റെ ഡോ​റി​ൽ ഇ​രു​ന്ന് വി​ൻ​ഡോ​യി​ലൂ​ടെ ശ​രീ​രം പാ​തി പു​റ​ത്തി​ട്ടാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ​യും അ​ഭ്യാ​സ പ്ര​ക​ട​നം.

ഇ​ടു​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യു​ടെ സ്പെ​ഷൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ള​ത്ത് വച്ചാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റോ​ട് തൊ​ടു​പു​ഴ ഇ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ മു​ൻ​പാ​കെ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു.​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ലും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.