"തേൻതുള്ളികളു'മായി ഇവാന : ര​ണ്ടാം ക്ലാ​സു​കാ​രി​യുടെ ചെ​റു​ക​ഥാ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
Monday, July 1, 2024 3:42 AM IST
ചെ​റു​തോ​ണി: സാ​ഹി​ത്യ ലോ​ക​ത്ത് ര​ണ്ടാം ക്ലാ​സു​കാ​രി​യാ​യ ഇ​വാ​ന​യാ​ണി​ന്ന് താ​രം. മ​ല​യാ​ള ചെ​റു​ക​ഥാ ലോ​ക​ത്തേ​ക്ക് ഇ​ടു​ക്കി​യു​ടെ സം​ഭാ​വ​ന​യാ​ണ് ഇ​വാ​ന. ഇ​ടു​ക്കി ന്യൂ​മാ​ൻ എ​ൽ​പി സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഇ​വാ​ന സ​തീ​ഷ് ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ ചെ​റു​ക​ഥാ ര​ച​ന​യി​ലു​ള്ള ത​ന്‍റെ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചി​രു​ന്നു.

ക​ൺ​മു​ന്നി​ൽ കാ​ണു​ന്ന ഏ​ത് വി​ഷ​യ​വും നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ ചെ​റു​ക​ഥാ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള വൈ​ഭ​വം ഇ​വാ​ന​ക്കു​ണ്ട്. അ​ക്ഷ​ര​ങ്ങ​ളോ​ട് ച​ങ്ങാ​ത്തം കൂ​ടി​യ​തു​മു​ത​ൽ വാ​യ​ന​യും എ​ഴു​ത്തു​മെ​ല്ലാം ഈ ​കു​ട്ടി​ക്കു​റു​മ്പി​യു​ടെ ഇ​ഷ്ട​വി​ഷ​യ​ങ്ങ​ളാ​യി. പ്രാ​യ​ത്തി​ൽ ക​വി​ഞ്ഞ ആ​വി​ഷ്കാ ചാ​രു​ത​യോ​ടെ ര​ചി​ക്ക​പ്പെ​ട്ട ചെ​റു​ക​ഥ​ക​ളി​ൽ പ്ര​കൃ​തി സ്നേ​ഹം, ഈ​ശ്വ​ര ഭ​ക്തി, വെ​ളി​ച്ചം, സ​ഹാ​നു​ഭൂ​തി, സ​ർ​ഗാ​ത്മ​ക​ത തു​ട​ങ്ങി​യ​വ എ​ല്ലാം മി​ഴി​വാ​ർ​ന്നു​നി​ൽ​ക്കു​ന്നു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സു​ദീ​പ സി​എം​സിയു​ടെ​യും മ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ സാ​ഹി​ത്യ മേ​ഖ​ല​യി​ൽ മു​ന്നേ​റു​ന്ന ഇ​വാ​ന​യു​ടെ 12 ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം "തേ​ൻ​തു​ള്ളി​ക​ൾ' എ​ന്ന പേ​രി​ൽ ന്യൂ​മാ​ൻ എ​ൽ​പി സ്കൂ​ളി​ൽ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റ് ചു​മ​ത​ല വ​ഹി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ കൂ​ടി​യാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി അ​ര​വി​ന്ദ് ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഡി​റ്റാ​ജ് ജോ​സ​ഫി​ന് കൈ​മാ​റി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

ഫെ​ഡ​റ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ള​കു വ​ള്ളി ഓ​ണോ​ലി​ൽ സ​തീ​ഷ് ജോ​സ​ഫി​​ന്‍റെ​യും അ​നീ​റ്റ​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ ന്യൂ​മാ​ൻ സ്കൂ​ളി​ലെ യുകെജി ​വി​ദ്യാ​ർ​ഥി​യാ​ണ്.