വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​ശാബോ​ധം ന​ഷ്ട​പ്പെ​ട​രു​ത്: ​മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Tuesday, July 2, 2024 5:33 AM IST
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​ശാബോ​ധം ന​ഷ്ട​മാ​യാ​ൽ ജീ​വി​ത വി​ജ​യം കൈ​വ​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ന്യൂ​മാ​ൻ കോ​ള​ജി​ൽ അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തു ത​ല​മു​റ​യ്ക്കു മു​ന്നി​ൽ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ മി​ക​ച്ച ജോ​ലി​യും വ​രു​മാ​ന​വും ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ ജെ​ന്നി കെ.​ അ​ല​ക്സ്, തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ.​ സാ​ജു ഏ​ബ്ര​ഹാം, ബി​ജു പീ​റ്റ​ർ, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ൻ എ​ൻ. ആ​ന്‍റ​ണി, നോ​ഡ​ൽ ഓ​ഫീ​സ​ർ ബാ​നി ജോ​യി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്കേ​ൽ, സ്റ്റു​ഡ​ന്‍റ് ഐ​ക്യു എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ഡ്ന അ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ അ​വാ​ർ​ഡ് നേ​ടി​യ മി​ക​ച്ച എ​ൻ​സി​സി കേ​ഡ​റ്റി​നെ​യും ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ത്തി​ൽ മെ​ഡ​ൽ നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന ത​ല പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ളും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.