മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ന്‍റെ രാ​ജി: സ​മ​രം ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ്
Tuesday, July 2, 2024 5:33 AM IST
തൊ​ടു​പു​ഴ: കൈ​ക്കൂ​ലി കേ​സി​ൽ വി​ജി​ല​ൻ​സ് ര​ണ്ടാം പ്ര​തി​യാ​ക്കി​യ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും യു​ഡി​എ​ഫ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ തു​ട​ർ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ചെ​യ​ർ​മാ​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കിക്ക​ഴി​ഞ്ഞു. അ​ഴി​മ​തി കേ​സി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ആ​ണോ സി​പി​എം ന​ട​ത്തു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​എ.​ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്‍​വീ​ന​ർ കെ.​ജി.​ സ​ജി​മോ​ൻ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, ഫി​ലി​പ്പ് ചേ​രി​യി​ൽ, ടി.​ജെ.​ പീ​റ്റ​ർ, രാ​ജേ​ഷ് ബാ​ബു, എം.​എ​സ്.​ സ​ജീ​വ്, പി.​കെ. മൂ​സ, സു​രേ​ഷ് രാ​ജു, റോ​ബി​ൻ മൈ​ലാ​ടി, ജോ​സ​ഫ് ക​ല്ലി​ക്ക​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.