സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ലും വി​മ​ർ​ശ​നം: പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്
Monday, July 1, 2024 3:42 AM IST
ഇ​ടു​ക്കി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട പ​രാ​ജ​യ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും സ​ർ​ക്കാ​രി​നു​മാ​ണെ​ന്ന വി​മ​ർ​ശ​നം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ലും ഉ​യ​ർ​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത്.

ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കാ​തെ പോ​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ​യും നി​ല​പാ​ടു​ക​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മാ​ണെ​ന്ന് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​മാ​യി​രു​ന്നു സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ലെ പ്ര​ധാ​ന അ​ജ​ണ്ട.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും ജി​ല്ലാ ക​മ്മി​റ്റി​യും ഇ​ന്ന​ലെ സ​മാ​പി​ച്ചു.