ഗോ​ത്ര​വി​ഭാ​ഗ നൃ​ത്ത​യി​ന​ങ്ങ​ള്‍​ക്ക് മ​ത്സ​രി​ക്കാ​നാ​ളി​ല്ല
Thursday, November 14, 2024 6:53 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഗോ​ത്ര​വി​ഭാ​ഗ നൃ​ത്ത​യി​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഓ​രോ ടീം ​വീ​തം. പ​ര​മാ​വ​ധി മി​ക​ച്ച നി​ല​വാ​ര​ത്തോ​ടെ​യാ​ണ് മ​ത്സ​രാ​ര്‍​ഥി​ക​ള്‍ വേ​ദി​യി​ല്‍ ഈ​യി​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് വി​ധി​ക​ര്‍​ത്താ​ക്ക​ള്‍.

മം​ഗ​ലം​ക​ളി, പ​ണി​യ​നൃ​ത്തം, ഇ​രു​ള നൃ​ത്തം, മ​ല​പ്പു​ല​യ ആ​ട്ടം എ​ന്നീ​യി​ന​ങ്ങ​ളി​ല്‍ എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ ടീം ​വീ​ത​മേ അ​ര​ങ്ങി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. വേ​ഷ​വും താ​ള​ബോ​ധ​വും ചു​വ​ടു​വ​യ്പ്പു​ക​ളി​ലെ നി​യ​ന്ത്ര​ണ​വും ഉ​ള്‍​പ്പെ​ടെ വി​വി​ധ​ങ്ങ​ളാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കേ​ണ്ട​ത്.

അ​തേ സ​മ​യം, ചി​ല​യി​ന​ങ്ങ​ളി​ലെ വി​ധി​ക​ര്‍​ത്താ​ക്ക​ളെ​ക്കു​റി​ച്ചും വി​ധി​നി​ര്‍​ണ​യ​ത്തെ​ക്കു​റി​ച്ചും ആ​ക്ഷേ​പ​ങ്ങ​ളു​മു​യ​ര്‍​ന്നു. മാ​തൃ​കാ​പ​ര​മാ​യി ക​ലോ​ത്സ​വം ന​ട​ത്താ​നാ​യി എ​ന്ന ചാ​രി​താ​ര്‍​ഥ്യ​മു​ണ്ടെ​ന്നാ​ണു സം​ഘാ​ട​ക സ​മി​തി​യു​ടെ അ​വ​കാ​ശ​വാ​ദം.

മ​ത്സ​ര​ങ്ങ​ള്‍ രാ​ത്രി ഒ​ന്പ​തി​നു മു​ന്പ് അ​വ​സാ​നി​പ്പി​ക്കാ​നാ​യ​തും ഒ​ന്നാം സ്ഥാ​ന ജേ​താ​ക്ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ച​തും ഈ ​ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​യി സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.