പടന്നക്കാട്: ഗവ. ജീവനക്കാരുടെ പെന്ഷന് പരിഷ്കരണ കുടിശിക നാലു ഗഡുവായി പിഎഫില്‍ ലയിപ്പിക്കുമെന്ന് പറഞ്ഞ് വാഗ്ദാനം നല്കിയ സര്‍ക്കാര്‍ അതു ചെയ്യാതെ 2021നു ശേഷം പിരിഞ്ഞവരില്‍ ഏതാനും പേര്‍ക്ക് കുടിശിക നല്‍കുകയും, മറ്റുള്ളവര്‍ക്ക് അതു നിഷേധിച്ച് ഉത്തരവിറക്കുകയും ചെയ്ത സര്‍ക്കാരിന്റെ വിവേചന പരമായ നിലപാടില്‍ കെഎസ്എസ്പിഎ കാഞ്ഞങ്ങാട് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം പ്രതിഷേധിച്ചു.
ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഹാളിൽ നടന്ന പരിപാടി മുന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രഫ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സി.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണന്, എം.കെ. ദിവാകരന്, പി.പി. കുഞ്ഞമ്പു, പി.പി. ബാലകൃഷ്ണന്, ചന്ദ്രന് നാലപ്പാടം, യു. ശേഖരന് നായര്‍, കെ. കുഞ്ഞികൃഷ്ണന്, കെ. രമേശന് എന്നിവര്‍ പ്രസംഗിച്ചു. ഇ.വി. പത്മനാഭന് സ്വാഗതവും വി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. രത്നാകരന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: സി.പി. ഉണ്ണികൃഷ്ണന് (പ്രസിഡന്റ്), കെ. രമേശന്, ആര്. ലതിക, കെ.വി. കുഞ്ഞികൃഷ്ണന് (വൈസ് പ്രസിഡന്റുമാര്‍), എന്‍.കെ. ബാബുരാജ് (സെക്രട്ടറി), ഇ. ഉഷ, പി കെ. മാധവന് നമ്പ്യാര്‍, കെ.വി. രാമചന്ദ്രന് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ. ഹരിശ്ചന്ദ്രന് (ട്രഷറര്‍). വനിതാഫോറം-പി.പി. ലസിത (പ്രസിഡന്റ്), പി. ഗൗരി (സെക്രട്ടറി).