റോ​ഡു​പ​ണി​ക്കും കോ​വി​ഡി​നും മു​മ്പു​ള്ള ബ​സു​ക​ളെ പാ​ലാ​വ​യ​ലി​ൽ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Saturday, November 9, 2024 7:24 AM IST
പാ​ലാ​വ​യ​ൽ: റോ​ഡു​പ​ണി​യും കോ​വി​ഡ് കാ​ല​വും തു​ട​ങ്ങു​ന്ന​തു​വ​രെ പാ​ലാ​വ​യ​ലി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ളെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​വു​ന്ത​ല-​കാ​സ​ർ​ഗോ​ഡ്-​ക​ണ്ണൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കാ​റ്റാം​ക​വ​ല​യി​ലെ ജി​ജോ പി. ​ഡാ​നി​യേ​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് കാ​വു​ന്ത​ല​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്ന ബ​സ് പു​ന​സ്ഥാ​പി​ച്ചാ​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തേ രാ​വി​ലെ 7.40 ന് ​പാ​ലാ​വ​യ​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ചി​റ്റാ​രി​ക്കാ​ൽ-​ഭീ​മ​ന​ടി-​വെ​ള്ള​രി​ക്കു​ണ്ട്-​ഒ​ട​യം​ചാ​ൽ വ​ഴി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കും തി​രി​ച്ചും നാ​ല് ട്രി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന അ​ർ​ച്ച​ന ബ​സ് ഇ​പ്പോ​ൾ ആ​ർ​എം​എ​സ് എ​ന്ന പേ​രി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പാ​ലാ​വ​യ​ലി​നെ മാ​ത്രം ഒ​ഴി​വാ​ക്കി ചെ​റു​പു​ഴ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. നേ​ര​ത്തേ പാ​ലാ​വ​യ​ൽ, പു​ളി​ങ്ങോം വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മ​റ്റു ചി​ല ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ഇ​പ്പോ​ൾ ചി​റ്റാ​രി​ക്കാ​ൽ-​ചെ​റു​പു​ഴ വ​ഴി​യാ​ണ് ഓ​ടു​ന്ന​ത്.

റോ​ഡി​ന്‍റെ പ്ര​ശ്നം ഏ​താ​ണ്ട് പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തോ​ടെ ഈ ​ബ​സു​ക​ൾ വീ​ണ്ടും പാ​ലാ​വ​യ​ൽ വ​ഴി തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ആ​ർ​എം​എ​സ് ബ​സ് അ​ധി​കൃ​ത​ർ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്നാ​ണ് സൂ​ച​ന. പാ​ലാ​വ​യ​ലി​ൽ നി​ന്ന് വെ​ള്ള​രി​ക്കു​ണ്ടി​ലേ​ക്കും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കും നേ​രി​ട്ടെ​ത്താ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കും. ഇ​തോ​ടൊ​പ്പം ക​ണ്ണി​വ​യ​ലി​ൽ നി​ന്ന് രാ​വി​ലെ 5.55 ന് ​പു​റ​പ്പെ​ട്ട് ക​ടു​മേ​നി-​മൗ​ക്കോ​ട്-​ചീ​മേ​നി-​കാ​ങ്കോ​ൽ വ​ഴി പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് 5.45 ന് ​ഓ​ട​ക്കൊ​ല്ലി​യി​ൽ നി​ന്ന് പാ​ലാ​വ​യ​ൽ വ​ഴി യാ​ത്ര തു​ട​ങ്ങു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചാ​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വ​രു​മാ​ന​വും വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.