നു​ള്ളി​പ്പാ​ടി അ​ടി​പ്പാ​ത: ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ച് 12 ന്
Sunday, November 10, 2024 8:06 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നു​ള്ളി​പ്പാ​ടി​യി​ല്‍ അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ 12 ന് ​ക​ള​ക്‌​ട​റേ​റ്റ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കും.

നേ​ര​ത്തേ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ ന​ല്‍​കി​യ ഉ​റ​പ്പു​ക​ള്‍ പാ​ലി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വീ​ണ്ടും സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ടി​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ചു​കൊ​ണ്ടു​ള്ള ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മാ​ണ് നി​ഷേ​ധി​ക്ക​പ്പെ​ടു​ക. ആ​ശു​പ​ത്രി​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഒ​റ്റ​പ്പെ​ടും. ന​ഗ​ര​സ​ഭ​യി​ലെ ഒ​രോ​യൊ​രു വാ​ത​ക ശ്മ​ശാ​നം ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​താ​കും. ന​ഗ​ര​ത്തി​ലെ​ത്താ​ന്‍ ത​ന്നെ ഓ​ട്ടോ​യ്ക്ക് നൂ​റും നൂ​റ്റ​മ്പ​തും രൂ​പ ചെ​ല​വാ​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.