മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മ​ഹ​ത്യ: യു​വ​തി അ​റ​സ്റ്റി​ൽ
Friday, November 8, 2024 8:17 AM IST
ചെ​റു​വ​ത്തൂ​ർ: മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ പ്രേ​ര​ണ​കു​റ്റ​ത്തി​ന് യു​വ​തി​യെ ച​ന്തേ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട​ക്ക​ര കാ​വു​ഞ്ചി​റ സ്വ​ദേ​ശി കെ.​വി.​പ്ര​കാ​ശ​ൻ(37) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ലി​ക്കോ​ട് മ​ടി​വ​യ​ൽ സ്വ​ദേ​ശി​നി സി.​ഷീ​ബ (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു​മാ​സം മു​മ്പ് മ​ട​ക്ക​ര​ക്ക​ടു​ത്ത് കാ​ട​ങ്കോ​ട്ടെ പ​ഴ​യ ഷെ​ഡി​ലാ​ണ് പ്ര​കാ​ശ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ഷീ​ബ​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഹാ​ർ​ബ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ അ​ന്ന് ഷീ​ബ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് പ്ര​കാ​ശ​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്.

പ്ര​കാ​ശ​ൻ, മു​ത്ത​ലി​ബ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ട​ക്ക​ര തു​റ​മു​ഖ​ത്ത് മീ​ൻ വാ​ങ്ങി​യ​തി​ന്‍റെ പ​ണം ബാ​ക്കി കൊ​ടു​ക്കാ​ത്ത​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 30 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഹാ​ർ​ബ​റി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ പ്ര​കാ​ശ​നും മു​ത്ത​ലി​ബും അ​ടി​യ്ക്കാ​നാ​യി വ​ന്നു​വെ​ന്നും മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ സം​സാ​രി​ച്ചെ​ന്നും കാ​ണി​ച്ച് ഷീ​ബ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

നി​സാ​ര വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ർ വ​ഴി ര​ണ്ട​ര ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​കാ​ശ​നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​തെ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു. ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഷീ​ബ​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.