മെ​ഡി​ക്ക​ൽ കോ​ഴ്‌​സി​ന് അ​ഡ്മി​ഷ​ൻ ല​ഭി​ച്ചി​ല്ല; പ​ത്തൊ​ൻ​പ​തു​കാ​രി മ​രി​ച്ച നി​ല​യി​ൽ
Tuesday, November 12, 2024 10:12 PM IST
കാ​ട്ടാ​ക്ക​ട: പാ​ര മെ​ഡി​ക്ക​ൽ കോ​ഴ്‌​സി​നു അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ പ​ത്തൊ​ൻ​പ​തു​കാ​രി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. വി​ള​പ്പി​ൽ​ശാ​ല ശാ​സ്താം​പാ​റ ക​രു​വി​ലാ​ഞ്ചി അ​ര​ത്തോ​ണി​ക്കു​ഴി ശി​വാ​ല​യം വീ​ട്ടി​ൽ ബി​നോ കൃ​ഷ്ണ​ൻ-​ഉ​ഷാ കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ന​വ​മി (19)യെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​ഴു​ത​ക്കാ​ട് വി​മ​ൻ​സ് കോ​ള​ജി​ലെ ബി​എ​സ്‌​സി കെ​മി​സ്ട്രി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ കോ​ഴ്സി​നും ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്‌​സി​നും അ​ഡ്മി​ഷ​ൻ കി​ട്ടാ​ത്ത​തി​ൽ ന​വ​മി മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സ​ഹോ​ദ​രി ദ​ശ​മി.