കാഞ്ഞങ്ങാട്: ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയ ഡയാലിസ് യൂണിറ്റ് അജാനൂര്‍ പഞ്ചായത്തിന് കൈമാറി. 1.5 കോടി രൂപ ചെലവഴിച്ച് എട്ടു ഡയാലിസിസ് മെഷീനുകള്‍ ഉള്‍പ്പെടെ ഡയാലിസ് യൂണിറ്റിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എച്ച്എഎല്‍ ജനറല്‍ മാനേജര്‍ ദേവല്ല രാമമോഹനറാവു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സബീഷ്, സ്ഥിരംസമിതി അധ്യക്ഷരായ കെ. മീന, കെ. കൃഷ്ണന്, ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലക്ഷ്മി തമ്പാന്, എം.ജി. പുഷ്പ, പഞ്ചായത്ത് അംഗങ്ങളായ കെ. രവീന്ദ്രന്, അശോകന് ഇട്ടമ്മല്‍, സി.എച്ച്. ഹംസ, ഇബ്രാഹിം ആവിക്കല്‍, എം.വി. മധു, ഡെപ്യൂട്ടി ഡിഎംഒ ഡോ. സന്തോഷ് , ഫിനാന്‍സ് ഓഫീസര്‍ മുഹമ്മദ് സമീര്‍, നിര്‍മിതികേന്ദ്രം മാനേജര്‍ ഇ. പി. രാജ്മോഹനന്, രൂപേഷ്, ഡോ. ധനേഷ്, മൂലക്കണ്ടം പ്രഭാകരന്, എ. തമ്പാന്, ഹമീദ് ചേരക്കാടത്ത്, വി. കമ്മാരന് എന്നിവര്‍ പ്രസംഗിച്ചു. എഡിഎം പി. അഖില്‍ സ്വാഗതവും ഡോ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.