ചുള്ളിക്കര: എസ്വൈഎസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയിൽ എസ്വൈഎസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസന ചർച്ച ശ്രദ്ധേയമായി. ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് മുഖ്യ ചർച്ചാ വിഷയമായി. അടിസ്ഥാന വികസനം, വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ലഭ്യമാവാത്തത്, പൊതു ആവശ്യങ്ങൾക്കുള്ള ഭൂമിയുടെ ലഭ്യതക്കുറവ്, സർക്കാർ ഓഫീസുകളുടെ അപര്യാപ്തത, കുടിവെള്ളം, പൊതു ടോയ്ലറ്റ്, ശ്മശാനമില്ലായ്മ, തൊഴിലില്ലായ്മ, വന്യമൃഗശല്യം, ഉദ്യോഗസ്ഥക്ഷാമം, ഫാം ടുറിസം, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, തുടങ്ങിയ ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് പ്രധാന ചർച്ചയായി.
വികസനങ്ങൾക്കുള്ള വിവിധങ്ങളായ പദ്ധതികളും പൊതു നിർദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, വാർഡ് മെംബർ അജിത് കുമാർ, മലനാട് വികസന സമിതി ഭാരവാഹികളായ സൂര്യനാരായണഭട്ട്, അനിൽ കുമാർ, പ്രഭാകരൻ പൂടങ്കല്ല്, ബാലകൃഷ്ണൻ ചുള്ളിക്കര, ഗണേശൻ അയറോട്ട്, സിനു കുര്യക്കോസ്, പ്രസ് ഫോറം സെക്രട്ടറി സുരേഷ് കൂക്കൾ, സജി പ്ലാച്ചേരിപുറത്ത്, കുഞ്ഞിക്കണ്ണൻ ചുള്ളിക്കര, രത്നാകരൻ നമ്പ്യാർ മണിക്കല്ല്, ഒ.ജെ. രാജു, നാരായണൻ അരിച്ചെപ്പ്, ഗോപി കുറുമാണം, സജിത്ത് ചുള്ളിക്കര, ചന്തുക്കുട്ടി ചുള്ളിക്കര, കരുണാകരൻ, നിസാം ചുള്ളിക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.