ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: സെ​ന്‍റ് മേ​രീ​സ്, ക​മ്പ​ല്ലൂ​ര്‍ ജേ​താ​ക്ക​ൾ
Saturday, November 9, 2024 7:24 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സ് (215) ചാ​മ്പ്യ​ന്മാ​രാ​യി. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​നാ​ണ് (203) ര​ണ്ടാം​സ്ഥാ​നം. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ക​മ്പ​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (230) ചാ​മ്പ്യ​ന്മാ​രാ​യി. ആ​തി​ഥേ​യ​രാ​യ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സി​നാ​ണ് (181) ര​ണ്ടാം സ്ഥാ​നം.

യു​പി വി​ഭാ​ഗ​ത്തി​ല്‍ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് (78) ചാ​മ്പ്യ​ന്മാ​രാ​യി. കു​മ്പ​ള​പ്പ​ള്ളി എ​സ്‌​കെ​ജി​എം യു​പി​എ​സി​നാ​ണ് (76) ര​ണ്ടാം​സ്ഥാ​നം. യു​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം മൂ​ന്നു സ്‌​കൂ​ളു​ക​ള്‍ പ​ങ്കി​ട്ടു. വെ​ള്ള​രി​ക്കു​ണ്ട് നി​ര്‍​മ​ല​ഗി​രി എ​ല്‍​പി​എ​സ്, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, ചി​റ്റാ​രി​ക്കാ​ല്‍ സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സ് എ​ന്നി​വ​ര്‍ 65 പോ​യ​ന്‍റ് നേ​ടി ഒ​ന്നാ​മ​തെ​ത്തി. പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി​എ​സി​നാ​ണ് (63) ര​ണ്ടാം​സ്ഥാ​നം.

സ​മാ​പ​ന​സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഷോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത കേ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഡി​വൈ​എ​സ്പി സി​ബി തോ​മ​സ് സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ത​ഹ​സി​ൽ​ദാ​ർ പി.​വി. മു​ര​ളി, വെ​ള്ള​രി​ക്കു​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. മു​കു​ന്ദ​ൻ, അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മു​ഞ്ഞ​നാ​ട്ട്, എ​ഇ​ഒ പി.​പി. ര​ത്നാ​ക​ര​ൻ, പി. ​അ​ര​വി​ന്ദാ​ഷ​ൻ, ബി​പി​ൻ ഡൊ​മി​നി​ക്, റി​ൻ​സി ഏ​ബ്ര​ഹാം, ജി​മ്മി മാ​ത്യു, സി​ൽ​വി തോ​മ​സ്, ലി​ല്ലി​ക്കു​ട്ടി, അ​ഭി​ലാ​ഷ് തോ​മ​സ്, ജ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്രോ​ഗ്രാം ക​മ്മ​റ്റി ക​ൺ​വീ​ന​ർ കെ.​ജെ. ഫ്ലാ​ബി​യ​ൻ സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ ടോ​ണീ​സ് ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.