ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും; തോ​മാ​പു​രം, ക​മ്പ​ല്ലൂ​ര്‍ മു​ന്നി​ല്‍
Friday, November 8, 2024 8:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കു​ന്ന ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം​ദി​നം ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് (152) മു​ന്നി​ല്‍. ചി​റ്റാ​രി​ക്കാ​ല്‍ സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സ് (143), വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സ് (142) എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ക​മ്പ​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (145), സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സ് (128) എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്. യു​പി വി​ഭാ​ഗ​ത്തി​ല്‍ ക​ടു​മേ​നി എ​സ്എ​ന്‍​ഡി​പി എ​യു​പി​എ​സ് (59) ഒ​ന്നും ക​രു​വ​ള്ള​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ് യു​പി​എ​സ് (57) ര​ണ്ടും സ്ഥാ​ന​ത്തു​ണ്ട്. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് നി​ര്‍​മ​ല​ഗി​രി എ​ല്‍​പി​എ​സ് (60) ഒ​ന്നും പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി​എ​സ് (58) ര​ണ്ടും സ്ഥാ​ന​ത്തു​ണ്ട്.

സം​ഘ​നൃ​ത്തം, നാ​ട​ന്‍​പാ​ട്ട്, ഒ​പ്പ​ന എ​ന്നി​വ​യാ​ണ് ഇ​ന്ന​ത്തെ പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍. ഇ​ന്ന​ലെ എ​ല്ലാ വേ​ദി​ക​ളി​ലും ജ​ന​പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി.

ക​ലോ​ത്സ​വ​ത്തി​ല്‍ ആ​ദ്യ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഗോ​ത്ര​ജ​ന​വി​ഭാ​ഗ​ത്തി​ന്‍റ ത​ന​തു​ക​ലാ​രൂ​പ​മാ​യ മം​ഗ​ലം​ക​ളി കാ​ണു​വാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആ​ള്‍​ക്കാ​രാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ക​ലോ​ത്സ​വ​ത്തി​ന് എ​ത്തി​യ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​ത് ആ​ല​ക്കോ​ട് സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ നേ​ത്വ​ത്തി​ലു​ള്ള 50 അം​ഗ ക​മ്മ​റ്റി​യാ​ണ് .വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൊ​റോ​ന പ​ള്ളി​യി​ലെ മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​ര​ശീ​ല വീ​ഴും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ ഷോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.