സു​വ​ർ​ണ​കാ​ലം ഓ​ർ​മ​ക​ളി​ൽ മാ​ത്രം; ഇ​പ്പോ​ൾ പാ​ലാ​വ​യ​ലി​ന് ബ​സു​ക​ൾ വി​ര​ലി​ലെ​ണ്ണാ​ൻ മാ​ത്രം
Friday, November 8, 2024 8:17 AM IST
പാ​ലാ​വ​യ​ൽ: കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​ദ്യ ദ​ശ​ക​ങ്ങ​ളി​ൽ പ​യ്യ​ന്നൂ​രി​ൽ നി​ന്നും നീ​ലേ​ശ്വ​ര​ത്തു​നി​ന്നും മ​ൺ​പാ​ത​ക​ളും ക​യ​റ്റി​റ​ക്ക​ങ്ങ​ളും ക​ട​ന്ന് പാ​ലാ​വ​യ​ലി​ലെ​ത്തി​യി​രു​ന്ന ഒ​ട്ടേ​റെ ബ​സു​ക​ളു​ണ്ടാ​യി​രു​ന്നു. മ​ല​ഞ്ച​ര​ക്കു​ക​ൾ വി​ൽക്കാ നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ന​ഗ​ര​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന നാ​ട്ടു​കാ​രു​ടെ ദൈ​നം​ദി​ന ജീ​വി​തം ത​ന്നെ ഈ ​ബ​സു​ക​ളു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. അ​തോ​ടൊ​പ്പം കു​ടി​യേ​റ്റ ജ​ന​ത​യെ സ്വ​ന്തം നാ​ടു​ക​ളു​മാ​യി ചേ​ർ​ത്തു​നി​ർ​ത്താ​ൻ പാ​ലാ​യി​ലേ​ക്കും കോ​ട്ട​യ​ത്തേ​ക്കും മു​ണ്ട​ക്ക​യ​ത്തേ​ക്കു​മൊ​ക്കെ ഇ​വി​ടെ​നി​ന്ന് ബ​സു​ക​ളു​ണ്ടാ​യി​രു​ന്നു.

മ​ല​യോ​ര​പാ​ത​ക​ൾ വി​ക​സി​ക്കു​ന്ന​തി​നു​മു​മ്പ് പാ​ലാ​വ​യ​ലി​ൽ നി​ന്ന് അ​തി​രാ​വി​ലെ പു​റ​പ്പെ​ട്ട് ചി​റ്റാ​രി​ക്കാ​ൽ, നീ​ലേ​ശ്വ​രം, ക​ണ്ണൂ​ർ വ​ഴി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് രാ​ത്രി​യോ​ടെ പാ​ലാ രാ​മ​പു​ര​ത്ത് എ​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​ല്ലാ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. പാ​ലാ​യി​ലും ഭ​ര​ണ​ങ്ങാ​ന​ത്തു​മൊ​ക്കെ പോ​കു​ന്ന​വ​ർ​ക്ക് ഈ ​ബ​സ് വ​ലി​യൊ​രാ​ശ്ര​യ​മാ​യി​രു​ന്നു.

രാ​വി​ലെ കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ട്ട് പ​യ്യ​ന്നൂ​ർ, പു​ളി​ങ്ങോം വ​ഴി ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ലാ​വ​യ​ലി​ൽ എ​ത്തി 2.40 ന് ​ഇ​തേ​വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്ക് തി​രി​ച്ചു​പോ​യി​രു​ന്ന ഗീ​ത ബ​സും രാ​വി​ലെ 6.10 ന് ​പാ​ലാ​വ​യ​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പു​ളി​ങ്ങോം, പ​യ്യ​ന്നൂ​ർ വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് ദി​വ​സം ര​ണ്ടു​ത​വ​ണ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ്രൈ​റ്റ് ബ​സും പാ​ലാ​വ​യ​ലി​ന്‍റെ ഗ​ത​കാ​ല​സ്മ​ര​ണ​ക​ളി​ൽ നി​റ​ഞ്ഞു​നി​ല്ക്കു​ന്നു​ണ്ട്. കാ​വു​ന്ത​ല​യി​ൽ നി​ന്ന് പാ​ലാ​വ​യ​ൽ വ​ഴി പ​യ്യ​ന്നൂ​രി​ലേ​ക്ക് ദി​വ​സേ​ന മൂ​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മ​ദീ​ന, ത​യ്യേ​നി​യി​ൽ നി​ന്ന് പ​യ്യ​ന്നൂ​രി​ലേ​ക്ക് മൂ​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഫാ​ത്തി​മ, ത​യ്യേ​നി​യി​ൽ നി​ന്ന് പാ​ലാ​വ​യ​ൽ - ചി​റ്റാ​രി​ക്കാ​ൽ - ഭീ​മ​ന​ടി വ​ഴി നീ​ലേ​ശ്വ​ര​ത്തേ​ക്ക് ര​ണ്ട് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന എ​സ് കു​മാ​ർ തു​ട​ങ്ങി​യ ബ​സു​ക​ൾ ഈ ​നാ​ടി​ന്‍റെ ജീ​വ​നാ​ഡി​ക​ളാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് പു​ഴ ക​ട​ക്കാ​നാ​കാ​ത്ത​തി​നാ​ൽ പ​യ്യ​ന്നൂ​രി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ പു​ളി​ങ്ങോ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.​ട

ഇ​തെ​ല്ലാം പു​ളി​ങ്ങോം പാ​ല​വും വീ​തി​യു​ള്ള ടാ​ർ റോ​ഡു​മൊ​ക്കെ വ​രു​ന്ന​തി​നു മു​മ്പു​ള്ള ക​ഥ​ക​ളാ​ണ്. പി​ന്നീ​ട് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​ച്ച​തോ​ടെ കൂ​ടു​ത​ൽ ബ​സു​ക​ൾ വ​ന്നു. കാ​വു​ന്ത​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച് രാ​വി​ലെ 7.15 ന് ​പാ​ലാ​വ​യ​ലി​ലെ​ത്തി കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ്, പു​ളി​ങ്ങോ​ത്ത് നി​ന്ന് പാ​ലാ​വ​യ​ൽ വ​ഴി ചി​റ്റാ​രി​ക്കാ​ലി​ലേ​ക്കും തി​രി​ച്ചും ദി​വ​സേ​ന 10 സ​ർ​വീ​സു​ക​ൾ വ​രെ ന​ട​ത്തി​യി​രു​ന്ന മി​നി ബ​സ്, ചാ​വ​റ​ഗി​രി പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ ക​മ്മി​റ്റി​യു​ട കീ​ഴി​ൽ ചാ​വ​റ​ഗി​രി​യി​ൽ നി​ന്ന് പാ​ലാ​വ​യ​ൽ വ​ഴി പു​ളി​ങ്ങോ​ത്തേ​ക്കും ചെ​റു​പു​ഴ​യി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ജ​ന​കീ​യ ബ​സ്, ചി​റ്റാ​രി​ക്കാ​ൽ - പാ​ലാ - പ​ത്ത​നം​തി​ട്ട, കൊ​ന്ന​ക്കാ​ട് - പാ​ലാ - മു​ണ്ട​ക്ക​യം, വെ​ള്ള​രി​ക്കു​ണ്ട് - കോ​ട്ട​യം ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം കോ​വി​ഡ് കാ​ലം തു​ട​ങ്ങു​ന്ന​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

പ​ക്ഷേ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ നി​ർ​ത്തി​വ​ച്ച ബ​സ് സ​ർ​വീ​സു​ക​ളി​ലേ​റെ​യും പി​ന്നീ​ടൊ​രി​ക്ക​ലും തി​രി​ച്ചു​വ​ന്നി​ല്ല. വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ തു​ട​ങ്ങി​യ ചീ​മേ​നി - ഓ​ട​ക്കൊ​ല്ലി - പാ​ലാ​വ​യ​ൽ - ചി​റ്റാ​രി​ക്കാ​ൽ റോ​ഡ് പ​ണി അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​യ​തും ബ​സ് സ​ർ​വീ​സു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഇ​പ്പോ​ൾ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ബ​സ് സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് പാ​ലാ​വ​യ​ലി​ലൂ​ടെ ഉ​ള്ള​ത്.

പു​തു​ത​ല​മു​റ ഗ​ണ്യ​മാ​യ ത​ര​ത്തി​ൽ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ​ക്കെ​ല്ലാം ഇ​പ്പോ​ഴും ന​ല്ല വ​രു​മാ​നം കി​ട്ടു​ന്നു​ണ്ട്. മ​ല​യോ​ര ഹൈ​വേ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ​ങ്ങ​ൾ കാ​ര്യ​മാ​യി വി​ക​സി​ച്ച​തോ​ടെ കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

പാ​ലാ- രാ​മ​പു​രം സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ മ​ല​യോ​ര​ഹൈ​വേ​യി​ലൂ​ടെ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ദീ​ർ​ഘ​നാ​ളാ​യി ഉ​യ​രു​ന്നു​ണ്ട്.