നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ സ​ന്ദ​ർ​ശ​ിച്ചു
Saturday, November 9, 2024 7:24 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ അ​റ​ക്ക​ത്ത​ട്ട്, പു​ളി, വെ​ള്ള​ടു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലെ 186 കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി​യ പ്ര​ശ്‍​നം നേ​രി​ട്ട് വി​ല​യി​രു​ത്താ​ൻ ഹോ​സ്ദു​ർ​ഗ് താ​ലൂ​ക്ക് നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​യു​മാ​യ പി.​എം. സു​രേ​ഷ് ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച ചെ​യ​ർ​മാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ കേ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, താ​ലൂ​ക്ക് നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​ൻ, പ​രാ​തി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ തോ​മ​സ് സ്മി​ത്ത് അ​റ​യ്ക്ക​ൽ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

മൂ​ന്നി​ട​ങ്ങ​ളി​ലെ​യും ഗു​ണ​ഭോ​ക്തൃ​സ​മി​തി പ്ര​തി​നി​ധി​ക​ളാ​ണ് പ്ര​ശ്ന​ത്തി​ൽ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി മു​മ്പാ​കെ പ​രാ​തി ന​ല്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ മൂ​ന്നും. വ​ർ​ഷ​ങ്ങ​ളാ​യി ന​വം​ബ​ർ മാ​സ​ത്തോ​ടു​കൂ​ടി​ത്ത​ന്നെ ഇ​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടാ​റു​ണ്ട്. 2022 ൽ ​ജ​ല​നി​ധി പ​ദ്ധ​തി ആ​രം​ഭി​ച്ച​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷം മു​ഴു​വ​ൻ പൈ​പ്പ് വെ​ള്ളം ല​ഭി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ഒ​ന്പ​തു​മാ​സം മു​മ്പ് ചി​റ്റാ​രി​ക്കാ​ൽ - ഭീ​മ​ന​ടി റോ​ഡ് പ്ര​വൃ​ത്തി​ക്കി​ടെ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ പൈ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ത് ന​ട​പ്പാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

റോ​ഡ് പ്ര​വൃ​ത്തി ന​ട​ത്തി​യ കി​ഫ്‌​ബി, കെ​ആ​ർ​എ​ഫ്ബി അ​ധി​കൃ​ത​രേ​യും പ​ഞ്ചാ​യ​ത്ത്, ജ​ല അ​ഥോ​റി​റ്റി, ജ​ല​നി​ധി എ​ന്നി​വ​യെ​യു​മാ​ണ് പ​രാ​തി​യി​ൽ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യി​രു​ന്ന​ത്. പ​രാ​തി പ​രി​ഗ​ണി​ച്ച നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി ജി​ല്ലാ ക​ള​ക്‌​ട​റെ കൂ​ടി കേ​സി​ൽ ക​ക്ഷി​ചേ​ർ​ത്ത് നോ​ട്ടീ​സ​യ​ച്ചി​രു​ന്നു. അ​ഥോ​റി​റ്റി​യു​ടെ ഇ​ന്ന് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.