മ​ല​യോ​ര​ത്തെ പു​തി​യ വാ​ർ​ഡു​ക​ൾ​ക്ക് ക​ര​ട് രൂ​പ​മാ​കു​ന്നു
Thursday, November 7, 2024 6:02 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി, ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​തി​യ വാ​ർ​ഡു​ക​ൾ​ക്ക് ക​ര​ടു രൂ​പ​മാ​യി. ഈ​സ്റ്റ് എ​ളേ​രി​യി​ൽ അ​രി​മ്പ​യും ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടു പു​തി​യ വാ​ർ​ഡു​ക​ൾ രൂ​പീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ബ​ളാ​ലി​ൽ നി​ല​വി​ലു​ള്ള ഇ​ട​ത്തോ​ട് ഭാ​ഗ​ത്തോ​ടു ചേ​ർ​ന്നാ​ണ് പു​തി​യ വാ​ർ​ഡി​നാ​യി നി​ർ​ദേ​ശ​മു​ള്ള​ത്. വെ​സ്റ്റ് എ​ളേ​രി​യി​ലും ഒ​രു വാ​ർ​ഡ് കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

യു​ഡി​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ബ​ളാ​ലി​ലും ഈ​സ്റ്റ് എ​ളേ​രി​യി​ലും പു​തി​യ വാ​ർ​ഡു​ക​ളു​ടെ രൂ​പീ​ക​ര​ണം കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കാ​നി​ട​യി​ല്ല. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​നേ​ക്കാ​ൾ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ യു​ഡി​എ​ഫി​നു​ള്ള​ത്. പു​തി​യ വാ​ർ​ഡു​ക​ൾ ജ​യി​ക്കു​ന്ന​തി​നൊ​പ്പം ക​ഴി​ഞ്ഞ​ത​വ​ണ കോ​ൺ​ഗ്ര​സി​ലെ ഭി​ന്ന​ത​ക​ൾ മൂ​ലം ന​ഷ്ട​മാ​യ വാ​ർ​ഡു​ക​ൾ കൂ​ടി തി​രി​ച്ചു​പി​ടി​ക്കാ​നാ​കും അ​വ​രു​ടെ ശ്ര​മം. നി​ല​വി​ലു​ള്ള വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ മാ​റി​മ​റി​യു​മ്പോ​ൾ ഇ​പ്പോ​ഴ​ത്തെ അം​ഗ​സം​ഖ്യ​യെ​ങ്കി​ലും നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ​ത​ന്നെ അ​ത് എ​ൽ​ഡി​എ​ഫി​ന് നേ​ട്ട​മാ​കും.

എ​ന്നാ​ൽ ഇ​രു​മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം നി​ല്ക്കു​ന്ന വെ​സ്റ്റ് എ​ളേ​രി​യി​ൽ പു​തി​യ വാ​ർ​ഡി​ന്‍റെ രൂ​പീ​ക​ര​ണം ബ​ലാ​ബ​ല​ത്തെ കാ​ര്യ​മാ​യി​ത്ത​ന്നെ ബാ​ധി​ക്കും. നി​ല​വി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ പ​ല​തി​ലും ക​ഴി​ഞ്ഞ​ത​വ​ണ തീ​രെ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. എ​ല്ലാ വാ​ർ​ഡു​ക​ളു​ടെ​യും അ​തി​ർ​ത്തി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ മു​ന്ന​ണി​ക​ളു​ടെ വി​ജ​യ​സാ​ധ്യ​ത​യും അ​തി​ന​നു​സ​രി​ച്ച് മാ​റി​മ​റി​യും. ഈ ​സാ​ഹ​ച​ര്യം മു​ത​ലാ​ക്കി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നീ​ക്കം.

അ​തി​നെ സ​ർ​വ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കാ​ൻ യു​ഡി​എ​ഫും ശ്ര​മി​ക്കു​ന്നു​ണ്ട്. വാ​ർ​ഡ് വി​ഭ​ജ​ന​വും അ​തി​ർ​ത്തി​ക​ളു​ടെ പു​ന​ർ​നി​ർ​ണ​യ​വു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഇ​രു​മു​ന്ന​ണി​ക​ളും വി​ടാ​തെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും പു​തി​യ വാ​ർ​ഡു​ക​ളു​ടെ ക​ര​ട് പ​ട്ടി​ക ഈ ​മാ​സം പ​കു​തി​യോ​ടെ പു​റ​ത്തി​റ​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം.