ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം വി​ല​യി​രു​ത്താ​ൻ കെ​യു​ആ​ർ​ഡി​എ​ഫ്സി സം​ഘ​മെ​ത്തി
Thursday, November 7, 2024 6:02 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കേ​ര​ള അ​ര്‍​ബ​ന്‍ ആ​ന്‍റ് റൂ​റ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ൻ (കെ​യു​ആ​ർ​ഡി​എ​ഫ്സി) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ​സ്. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി. ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ര്‍​മാ​ണ​ത്തി​ന് കെ​യു​ആ​ര്‍​ഡി​എ​ഫ്സി​യി​ല്‍ നി​ന്ന് 14.53 കോ​ടി രൂ​പ​യു​ടെ വാ​യ്പ അ​നു​വ​ദി​ച്ചി​രു​ന്നു.

ടൗ​ണ്‍ പ്ലാ​ന​ര്‍ ജി. ​ജ്യോ​തി​ഷ് ച​ന്ദ്ര, പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് പി. ​സ​ജീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​വി. ശാ​ന്ത, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​പി. ര​വീ​ന്ദ്ര​ന്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് കു​മാ​ര്‍, ന​ഗ​ര​സ​ഭാ എ​ൻ​ജി​നീ​യ​ര്‍ വി.​വി. ഉ​പേ​ന്ദ്ര​ന്‍, ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ എം.​എം. ജോ​യ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കെ​യു​ആ​ർ​ഡി​എ​ഫ്സി​യി​ൽ നി​ന്നു​ള്ള വാ​യ്പ ഉ​ൾ​പ്പെ​ടെ 16 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നാ​ല് നി​ല​ക​ളു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. ബാ​ക്കി തു​ക ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നാ​ണ് വ​ക​യി​രു​ത്തു​ന്ന​ത്.