വെള്ളിക്കുണ്ട്: ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനം ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയരായ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ് (129) മുന്നിൽ. തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് (124) ആണ് രണ്ടാമത്. ഹയർസെക്കൻഡറി വിഭാഗത്തിൽ കന്പല്ലൂർ ജിഎച്ച്എസ്എസ് (125) ആണ് മുന്നിൽ. സെന്റ് ജൂഡ്സ് (110) ആണ് രണ്ടാമത്. യുപി വിഭാഗത്തിൽ കടുമേനി എസ്എൻഡിപി എയുപിഎസ് (59), കരുവള്ളടുക്കം സെന്റ് ജോസഫ് യുപിഎസ് (57) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. എൽപി വിഭാഗത്തിൽ
വെള്ളരിക്കുണ്ട് നിർമലഗിരി എൽപിഎസ് (55), പാലാവയൽ സെന്റ് ജോൺസ് എച്ച്എസ്എസ് (53) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. കലോത്സവവേദിയിൽ ഇന്നു മാർഗംകളി, ചവിട്ടുനാടകം, നാടോടിനൃത്തം, നാടകം, തിരുവാതിര, മംഗലംകളി, മൈംഷോ എന്നിവ അരങ്ങേറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം മുഖ്യപ്രഭാഷണം നടത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. അബ്ദുൾ ഖാദർ, വാർഡ് മെംബർ കെ.ആർ. വിനു, എഇഒ പി.പി. രത്നാകരൻ, വി.വി. സുബ്രമണ്യൻ, ജോസ് ചിത്രക്കുഴി, സിസ്റ്റർ റെജീനാമ്മ മാത്യു, ഷാന്റി സിറിയക്, കെ.യു. ജയിംസ്, ചന്ദ്രൻ വിളയിൽ, ജോസ് കാക്കകൂട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കലോത്സവ ലോഗോ ഡിസൈൻ ചെയ്ത പി. രതീഷ് കുമാറിനെയും രംഗപൂജ ഗാന രചയിതാവ് മാർട്ടിൻ ജോർജിനെയും ആദരിച്ചു.
പ്രിൻസിപ്പൽ കെ.കെ. ഷാജു സ്വാഗതവും മുഖ്യാധ്യാപിക കെ.എം. അന്നമ്മ നന്ദിയും പറഞ്ഞു.