റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താം; തെ​ളി​മ പ​ദ്ധ​തി 15 മു​ത​ല്‍
Thursday, November 7, 2024 6:02 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു വി​ത​ര​ണ ഉ​പ​ഭോ​ക്തൃ വ​കു​പ്പ് 2024 ലെ ​തെ​ളി​മ പ​ദ്ധ​തി ന​വം​ബ​ര്‍ 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 15 വ​രെ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​തി​ന് പു​റ​മെ അ​ന​ധി​കൃ​ത​മാ​യി മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വെ​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ റേ​ഷ​ന്‍ ഡി​പ്പോ​ക​ളി​ലെ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ലൈ​സ​ന്‍​സി/​സെ​യി​ല്‍​സ്മാ​ന്‍ എ​ന്നി​വ​രു​ടെ പെ​രു​മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ള്‍, റേ​ഷ​ന്‍ ഡി​പ്പോ ന​ട​ത്തി​പ്പി​നെ സം​ബ​ന്ധി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍, നി​ര്‍​ദേ​ശ​ങ്ങ​ള്‍, ഉ​പ​ഭോ​ക്താ​വ് എ​ന്ന നി​ല​യി​ല്‍ റേ​ഷ​ന്‍ വി​ത​ര​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്താം. കൂ​ടാ​തെ ഇ​കെ​വൈ​സി നി​ര​സി​ക്ക​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ള്‍ തി​രു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കും.

ഈ ​പ​ദ്ധ​തി​ക​ള്‍ പ്ര​കാ​ര​മു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​തം റേ​ഷ​ന്‍ ഡി​പ്പോ​ക​ളി​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി സ്ഥാ​പി​ക്കു​ന്ന ത​ര​പ്പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്കാം.

ഡി​സം​ബ​ര്‍ 15 വ​രെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന പ​രാ​തി​ക​ളി​ലും അ​പേ​ക്ഷ​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വീ​ടി​ന്‍റെ വി​സ്തീ​ര്‍​ണ്ണം, വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​രം, റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വ​രു​മാ​നം എ​ന്നി​വ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പു​തു​താ​യി ചേ​ര്‍​ക്കു​ന്ന​തി​നോ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​നോ ഉ​ള്ള അ​പേ​ക്ഷ​ക​ള്‍ ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കി​ല്ലെ​ന്നും അ​വ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04994 - 255138.