ഭ​രി​ക്കു​ന്ന​ത് കു​ടി​വെ​ള്ള​ വി​ത​ര​ണ​ത്തി​നു​ള്ള സം​സ്ഥാ​ന​ വി​ഹി​തം പോ​ലും കൊ​ടു​ക്കാ​ന്‍ കെല്പില്ലാ​ത്ത സ​ര്‍​ക്കാ​ര്‍: എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്
Wednesday, November 6, 2024 12:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​ങ്ങ​ള്‍​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള സം​സ്ഥാ​ന വി​ഹി​തം പോ​ലും ന​ല്‍​കാ​ന്‍ കെ​ല്പില്ലാ​ത്ത സ​ര്‍​ക്കാ​രാ​യി എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മാ​റി​ക്ക​ഴി​ഞ്ഞെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ.

കേ​ര​ളീ​യ​വും ലോ​ക കേ​ര​ള​സ​ഭ​യ്ക്കും കു​ടും​ബ​സ​മേ​ത​മു​ള്ള വി​ദേ​ശ​യാ​ത്ര​യ്ക്കും ഉ​ള്‍​പ്പെ​ടെ ധൂ​ര്‍​ത്തി​നും ആ​ര്‍​ഭാ​ട​ത്തി​നും പ​ണം ചെ​ല​വ​ഴി​ക്കു​മ്പോ​ഴും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ സ​ര്‍​ക്കാ​ര്‍ വി​ഹി​തം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍റെ സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മാ​യ 12,000 കോ​ടി രൂ​പ ജ​ല അ​തോ​റി​റ്റി​യു​ടെ മേ​ൽ വാ​യ്പ​യാ​യി കെ​ട്ടി​വ​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രെ​ന്നും ജ​ല അ​ഥോ​റി​റ്റി​യെ ത​ക​ര്‍​ക്കാ​നു​ള്ള ഈ ​നീ​ക്കം കേ​ര​ള​സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെ​ന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള വാ​ട്ട​ര്‍ അ​ഥോറി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എ​ന്‍​ടി​യു​സി) നേ​തൃ​ത്വ​ത്തി​ല്‍ സേ​വ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജ​ല അ​ഥോ​റി​റ്റി കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ല അഥോ​റി​റ്റി​യെ എ​ഡി​ബി​ക്ക് മു​ന്നി​ല്‍ അ​ടി​യ​റ വ​യ്ക്കു​ന്ന വാ​യ്പാ ന​യം തി​രു​ത്തു​ക, 12000 കോ​ടി​യു​ടെ വാ​യ്പാ​ക്കു​രു​ക്കി​ല്‍ നി​ന്ന് ജ​ല അ​തോ​റി​റ്റി​യെ മോ​ചി​പ്പി​ക്കു​ക, നോ​ണ്‍ പ്ലാ​ന്‍ ഗ്രാ​ന്‍​ഡ് കൃ​ത്യ​മാ​യി അ​നു​വ​ദി​ക്കു​ക, ജീ​വ​ന​ക്കു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് വി​ദ്യാ​ന​ഗ​റി​ലെ ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യ​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ര്‍ അ​ര​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​മോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മെ​റി​ന്‍ ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ര​വി​ല്‍, സെ​ക്ര​ട്ട​റി കെ.​വി. വേ​ണു​ഗോ​പാ​ല​ന്‍, എം.​വി. സു​രേ​ന്ദ്ര​ന്‍, കെ.​വി. ര​മേ​ശ്, കെ.​എ​ന്‍. മാ​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പു​റ​വ​ങ്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ കെ.​പി. താ​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.