പ​രി​താ​പ​ക​രം നെ​ടു​വോ​ട് തൂ​ക്കു​പാ​ലം
Sunday, November 17, 2024 7:58 AM IST
തേ​ർ​ത്ത​ല്ലി: അ​ഞ്ചു​പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന ര​യ​റോം-നെ​ടു​വോ​ട് ക​മ്പി തൂ​ക്കു​പാ​ലം ക​മ്പി പൊ​ട്ടി​യും പ​ല​ക ദ്ര​വി​ച്ചും ത​ക​ർ​ന്ന നി​ല​യി​ൽ. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം എ​ട്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല. കു​ട്ടാ​പ​റ​മ്പി​നും നെ​ടു​വോ​ടി​നും ഇ​ട​യി​ൽ ര​യ​റോം​പു​ഴ​യ്ക്ക് കു​റു​കെ​യാ​ണ് പാ​ലം. മൂ​ന്നു​വ​ർ​ഷം മു​മ്പു​വ​രെ പ​ല​ക​യി​ൽ ച​വി​ട്ടി ക​മ്പി​യി​ലൂ​ടെ സാ​ഹ​സി​ക​മാ​യി ക​ട​ന്നു​പോ​യി​രു​ന്നു.

ഇ​പ്പോ​ൾ പാ​ലം കാ​ടു​ക​യ​റി മൂ​ടി​യ നി​ല​യി​ലാ​ണ്. പ​ര​പ്പ, നെ​ടു​വോ​ട്, മൂ​ന്നാം​കു​ന്ന്, കു​ട്ടാ​പ​റ​മ്പ് വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്ന​താ​ണ് ഈ ​പാ​ലം. പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കു​റ​ച്ച് വ​ർ​ഷം മു​മ്പു​വ​രെ മ​ണ​ക്ക​ട​വ്, കാ​ർ​ത്തി​ക​പു​രം, ആ​ല​ക്കോ​ട്, വാ​യ​ട്ടു​പ​റ​മ്പ് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​യ്ക്കം നൂ​റു ക​ണ​ക്കി​നു ആ​ളു​ക​ൾ സ്ഥി​ര​മാ​യി ന​ട​ന്നി​രു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. പാ​ലം ന​ന്നാ​ക്കാ​നോ ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കാ​നോ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല​ന്ന് ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​യു​ണ്ട്.