ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ വി​ശ​ദാം​ശം​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്ക​ണം: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം
Saturday, November 16, 2024 6:47 AM IST
പ​യ്യാ​വൂ​ർ: എ​ഴു​പ​ത് വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്കു​ള്ള ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ട​ൻ ത​ന്നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം (കെ​എ​സ് സി​എ​ഫ്) ജി​ല്ലാ ക​മ്മി​റ്റി​യും ജി​ല്ലാ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി​യും ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​യു​ക്ത യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​ണ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ര​ഘു​നാ​ഥ​ൻ ന​മ്പ്യാ​ർ, മാ​ലൂ​ർ പി.​ കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​സി.​ വേ​ണു​ഗോ​പാ​ല​ൻ, ഗം​ഗാ​ധ​ര​ൻ കോ​ല​ഞ്ചി​റ, കെ.​ പ​ദ്‌​മ​നാ​ഭ​ൻ, കെ.​കെ.​ മു​കു​ന്ദ​ൻ, കെ.​ ര​വീ​ന്ദ്ര​ൻ, സി.​ നാ​രാ​യ​ണ​ൻ, എം.​പി.​ ഭ​ട്ട​തി​രി​പ്പാ​ട്, ബാ​വ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി ര​ണ്ടി​ന് പേ​രാ​വൂ​രി​ൽ വി​ളം​ബ​ര​ജാ​ഥ ന​ട​ത്തു​മെ​ന്നും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.