ആ​റ​ളം ഫാം ​പ​ങ്കാ​ളി​ത്ത കൂ​ൺ കൃ​ഷി വ​ൻ​വി​ജ​യം
Sunday, November 17, 2024 8:00 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാം ​വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന കൂ​ൺ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ആ​റ​ളം ഗ്രാ​മ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാം ​ഡ​യ​റ​ക്ട​ർ സ​ബ് ക​ള​ക്‌​ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്രാ​ഹി അ​ധ്യ​ക്ഷ​ത വ​ഹ​ച്ചു. 33 ല​ക്ഷം രൂ​പ​യാ​ണ് കൂ​ൺ​കൃ​ഷി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ൺ​കൃ​ഷി​യി​ൽ പ​ങ്കാ​ളി​ത്ത കൃ​ഷി​ക്കാ​യി മ​ൺ​സൂ​ൺ മ​ഷ്‌​റൂം ക​മ്പ​നി​യു​മാ​യാ​ണ് ഫാം ​ധാ​ര​ണാ പ​ത്രം ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്ത് വ​രു​മാ​നം ല​ഭി​ക്കു​ന്ന കൃ​ഷി​ക​ളി​ലൊ​ന്നാ​ണ് കൂ​ൺ കൃ​ഷി. ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് 25 ദി​വ​സ​ത്തി​നു​ള്ളി​ൽ വ​രു​മാ​നം ല​ഭി​ക്കും എ​ന്ന​താ​ണ് കൂ​ൺ​കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത. 500 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന ഒ​രു ഫാ​മി​ന്‍റെ ഏ​ക​ദേ​ശ ചെ​ല​വ് ഏ​ഴു ല​ക്ഷം രൂ​പ​യോ​ളം വ​രും. ഇ​ങ്ങ​നെ നി​ർ​മി​ക്കു​ന്ന ഹൈ​ടെ​ക് ഫാ​മി​ൽ നി​ന്ന് പ്ര​തി​വ​ർ​ഷം4000 മു​ത​ൽ 5000 വ​രെ കി​ലോ​ഗ്രാം കൂ​ൺ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ട്രാ​ക്ട​ർ മി​ലേ​നി​യം അ​വാ​ർ​ഡ് ജേ​താ​വു​കൂ​ടി​യാ​യ സം​രം​ഭ​ക​ൻ രാ​ഹു​ൽ ഗോ​വി​ന്ദ് പ​റ​യു​ന്നു.

ഒ​രു കി​ലോ കൂ​ണി​ന് 400 രൂ​പ​യാ​ണ് മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന വി​ല. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ച് ഫാ​മു​ക​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു ഫാ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഔ​ദ്യോ​ഗി​ക വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്. വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച ഫാ​മി​ൽ നി​ന്ന് 86,000 രൂ​പ​യു​ടെ കൂ​ൺ വി​റ്റു​ക​ഴി​ഞ്ഞ​താ​യി സം​രം​ഭ​ക​ർ പ​റ​യു​ന്നു. 1500 കൂ​ൺ ബെ​ഡു​ക​ളാ​ണ് ഇ​പ്പോ​ൾ ഫാ​മി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് . 500 ച​തു​ര​ശ്ര​യ​ടി ഫാ​മി​ൽ 2500 ബെ​ഡ് വ​രെ സ്ഥാ​പി​ക്കാ​ൻ ക​ഴി​യും.

പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നാ​ലു​പേ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്.
കൂ​ടാ​തെ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് കൂ​ൺ വി​ല്പ​ന​യി​ൽ പ​രോ​ക്ഷ​മാ​യി ജോ​ലി സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ കൂ​ൺ വി​ല്പ​ന ന​ട​ത്താ​നു​ള്ള അ​വ​സ​ര​വും സം​രം​ഭ​ക​ർ ഒ​രു​ക്കു​ന്നു​ണ്ട്. ആ​റ​ളം ഫാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി. ജ​യ​രാ​ജ് , ഫാം ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​കെ.​പി. നി​ധീ​ഷ് കു​മാ​ർ, ടി.​പി. പ്രേ​മ​രാ​ജ​ൻ, സം​രം​ഭ​ക​ൻ രാ​ഹു​ൽ ഗോ​വി​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .