ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വി​ഹി​തം മു​ട​ങ്ങി; പ​ദ്ധ​തി​ക​ൾ താ​ളം തെ​റ്റു​ന്നു
Saturday, November 16, 2024 6:47 AM IST
ആ​ല​ക്കോ​ട്: പ​തി​നാ​ലാം പ​ഞ്ചവ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സ​ർ​ക്കാ​ർ വി​ഹി​തം മു​ട​ങ്ങി​യ​തോ​ടെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ൾ​പ്പ​ടെ​യു​ള്ള​വ​ താ​ളംതെ​റ്റു​ന്നു. 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ല​ഭി​ക്കേ​ണ്ട വി​ക​സ​ന ഫ​ണ്ടാ​ണ് ത​ഴ​യ​പ്പെ​ട്ട​ത്.

സാ​ധാ​ര​ണ സ​ർ​ക്കാ​ർ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ആ​ദ്യ ഗഡു ഏ​പ്രി​ലോ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​റു​ണ്ട്. ര​ണ്ടാം ഗ​ഡു ജൂ​ലൈ​യി​ലും ന​വം​ബ​റോ​ടെ മൂ​ന്നാം ഗ​ഡു​വും ന​ൽ​കി ഡി​പി​സി അം​ഗി​കാ​ര​ത്തോ​ടെ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധിത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​റാ​ണ് പ​തി​വ്.​ എ​ന്നാ​ൽ, ന​വം​ബ​ർ പ​കുതി ​ക​ഴി​ഞ്ഞി​ട്ടും ജൂ​ലൈ​യി​ൽ ല​ഭി​ക്കേ​ണ്ട ജ​ന​റ​ൽ പ​ർപ്പസ് ഫ​ണ്ട് (പൊ​തു​വി​ഭാ​ഗം) ല​ഭി​ക്കാ​ത്ത​താ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.

പ​ത്തു വ​ർ​ഷ​ത്തോ​ളമാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് കാ​ത്തി​രി​ക്കു​ന്ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളും വീ​ട് നി​ർ​മാ​ണ​മാ​രം​ഭി​ച്ച​വ​രും ആ​ശ​ങ്ക​യി​ലാ​ണ്.​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ലൈ​ഫ് ഭ​വ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് മു​ൻ​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കി ക​രാ​ർ ഉ​ണ്ടാ​ക്കി പ​ണി തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഫ​ണ്ട് ന​ൽ​കാ​നാ​വാ​തെ വ​ന്നി​രി​കു​ന്നു​ന്ന​ത്.

ഇ​തോ​ടെ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വീ​ടെ​ന്ന സ്വ​പ്‌​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​വ​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. താ​മ​സി​ച്ച് കൊ​ണ്ടി​രു​ന്ന സ്ഥ​ല​ത്തെ കൂ​ര​ക​ൾ പൊ​ളി​ച്ച് വീ​ട് പ​ണി തു​ട​ങ്ങി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​സ്ഥ അ​തി​ലും ദ​യ​നീ​യ​മാ​ണ്.

കൃ​ഷി, മൃ​ഗ സം​ര​ക്ഷ​ണം, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ പ​ല പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇം​പ്ലി​മെ​ന്‍റ് ചെ​യ്തെ​ങ്കി​ലും ഫ​ണ്ട് വൈ​കു​ന്ന​തി​നാ​ൽ ഗു​ണ​ഭോ ക്താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കാ​നാ​കു​ന്നി​ല്ല. ജൂ​ലൈ​യി​ൽ ല​ഭി​ക്കേ​ണ്ട ജ​ന​റ​ൽ ഫ​ണ്ട് ന​വം​ബ​റാ​യി​ട്ടും ന​ൽ​കാ​ത്ത അ​വസ്ഥ​യി​ൽ ന​വം​ബ​റി​ലെ ഫ​ണ്ട് കി​ട്ടു​മോ​യെ​ന്ന് പോ​ലും ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​നാ​കു​ന്നി​ല്ല.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സാ​ന ഗ​ഡു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൈ​മാറി​യാ​ൽ ത​ന്നെ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ. മാ​ർ​ച്ച് 31ന് ​മു​മ്പ് കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഈ ​ഫ​ണ്ട് വിനി​യോ​ഗി​ക്കാ​നാ​കാ​തെ വ​രി​ക​യും പ​ഞ്ചാ​യ​ത്തു​ക്ക​ൾ പ​ദ്ധ​തി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ പ​ണം സ​ർ​ക്കാ​രി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്ത​താ​യും സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ത​ദ്ദേ​ശ സ്ഥ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്.