400 കെ​വി ലൈ​ൻ; തീ​രു​മാ​ന​ത്തി​ലെ​ത്താ​തെ ച​ർ​ച്ച​ക​ൾ
Saturday, November 16, 2024 6:47 AM IST
ഇ​രി​ട്ടി: ക​രി​ന്ത​ളം വ​യ​നാ​ട് 400 കെ​വി ലൈ​ൻ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലും തീ​രു​മാ​ന​മാ​യി​ല്ല. മു​ൻ ച​ർ​ച്ച​യി​ൽ ന്യാ​യ​വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ല്കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളോ​ട് ഉ​ട​ൻ ന​ല്കാ​ൻ യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. നി​ല​വി​ൽ ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തു​ക​ൾ ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ ന്യാ​യ​വി​ല സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കൈ​മാ​റി​യി​ട്ടി​ല്ല.

ട​വ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സെ​ന്‍റി​ന് ഒ​രു ല​ക്ഷ​വും ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്തി​ന് അ​ര​ല​ക്ഷ​വും എ​ന്ന ആ​വ​ശ്യം സ​മ​ര​സ​മി​തി ആ​വ​ർ​ത്തി​ച്ചു. വീ​ടു​ക​ൾ​ക്ക് സം​ഭ​വി​ക്കു​ന്ന ന​ഷ്ട​ത്തി​ന് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണം, വി​ഭ​ജി​ക്ക​പ്പെ​ട്ടു പോ​കു​ന്ന സ്ഥ​ലം കൂ​ടി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന ആ​വ​ശ്യ​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.

കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ ലൈ​നി​ൽ അ​ലൈ​ൻ​മെ​ന്‍റു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ലോ​ചി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​ല​ക്കോ​ട് മേ​ഖ​ല​യി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ നി​ർ​ദേ​ശം അ​ധ്യ​ക്ഷ​ൻ അം​ഗീ​ക​രി​ച്ചു.

ഭൂ​വു​ട​മ​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കി​ല്ല എ​ന്ന ഉ​റ​പ്പും അ​ധ്യ​ക്ഷ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് ന​ല്കി.

എം​എ​ൽ​എ​മാ​രു​ടെ​യും ക​ള​ക്ട​റു​ടെ​യും അ​ഭാ​വ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്രാ​ഹി യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ (ക​ണി​ച്ചാ​ർ), കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​കു​ന്നേ​ൽ (അ​യ്യ​ൻ​കു​ന്ന്), പി. ​ര​ജ​നി (പാ​യം), പി.​സി. ഷാ​ജി (ഉ​ളി​ക്ക​ൽ), ബേ​ബി ഓ​ടം​പ​ള്ളി (ന​ടു​വി​ൽ), ജോ​ണി ക​ണ്ണി​ക്കാ​ട്ട് (ആ​ല​ക്കോ​ട്), തോ​മ​സ് പു​ളി​ക്ക​ക്ക​ണ്ടം (സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, കേ​ള​കം), ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ, ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി പു​തി​യാ​മ്പു​റം, ജ​യിം​സ് നെ​ല്ലി​മൂ​ട്ടി​ൽ, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ ഇ​ൻ​ചാ​ർ​ജ് ട്രാ​ൻ​സ്‍​ഗ്രി​ഡ് ഷൊ​ർ​ണൂ​ർ വി. ​സു​രേ​ഷ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ട്രാ​ൻ​സ്‍​ഗ്രി​ഡ് ക​ണ്ണൂ​ർ ഡി​വി​ഷ​ൻ എം. ​കൃ​ഷ്‌​ണേ​ന്ദു തു​ട​ങ്ങി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.