റോ​വ​ർ, റേ​ഞ്ച​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 16, 2024 6:47 AM IST
ചെ​മ്പേ​രി: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ഭാ​ഗ​മാ​യ റോ​വ​ർ, റേ​ഞ്ച​ർ യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഫ്ലാ​ഗ് ഓ​ഫി​നു​ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​അ​മ​ൽ ചെ​മ്പ​ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​കെ. ഗി​രീ​ഷ് മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സ്കൗ​ട്ട് ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ റോ​വ​റിം​ഗ് സം​ബ​ന്ധി​ച്ചും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റേ​ഞ്ച​ർ വി​ഭാ​ഗം സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ലേ​ഖ റേ​ഞ്ച​ർ, റോ​വ​ർ പ​ദ്ധ​തി​യും വി​ശ​ദീ​ക​രി​ച്ചു.

വാ​ർ​ഡം​ഗം മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​ജെ. ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി അ​ല​ക്സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി​മ​ൽ ഏ​ബ്ര​ഹാം, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​എം. ആ​ഗ്ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തു​താ​യി ചേ​ർ​ന്ന് പ​രി​ശീ​ല​നം തു​ട​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ഡ്ജു​ക​ൾ വി​ത​ര​ണം ചെ​യ്തു. 15 മു​ത​ൽ 17 വ​രെ റോ​വ​ർ, റേ​ഞ്ച​ർ, ഗൈ​ഡ് എ​ന്നി​വ​യു​ടെ വാ​ർ​ഷി​ക ക്യാ​മ്പും ന​ട​ക്കു​ന്നു​ണ്ട്.