സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യ ആ​ൾ അ​റ​സ്റ്റി​ൽ
Thursday, November 14, 2024 6:15 AM IST
ക​ണ്ണൂ​ർ: പാ​വ​പ്പെ​ട്ട ര​ക്ഷി​താ​ക്ക​ളെ വ​ല​യി​ലാ​ക്കി മ​ക്ക​ൾ​ക്ക് വി​ദേ​ശ ജോ​ലി​യും പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ്വ​ർ​ണ​വും പ​ണ​വും ല​ഭ്യ​മാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ ത​ട്ടി​പ്പു​കാ​ര​നെ ക​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ എ​ട​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ കെ. ​കു​ഞ്ഞി​മോ​നെ​യാ​ണ് (53) ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം മൈ​സൂ​രു​വി​ൽവ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ൻ​സാ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ഒ​രു പ​ള്ളി​യി​ൽവ​ച്ച് അ​ൻ​സാ​റി​നെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി മ​ക​ന് താ​മ​ര​ശേ​രി​യി​ലെ ഒ​രു ചാ​രി​റ്റി സ്ഥാ​പ​നം മു​ഖേ​ന വി​ദേ​ശ​ത്ത് ജോ​ലി​യും മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ്വ​ർ​ണ​വു​മു​ൾ​പ്പ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

വി​ദേ​ശ ജോ​ലി​ക്കാ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന, മ​റ്റ് കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി 60,000 രൂ​പ കൈ​പ്പ​റ്റു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ർ26​ന് പ്ര​തി അ​ൻ​സാ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചാ​രി​റ്റി സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​രി​ലെ പ്ര​മു​ഖ​ൻ ക​ണ്ണൂ​രി​ലെ ഒ​രാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നും വ​ന്നു കാ​ണ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. കൈ​യി​ലെ​ന്തെ​ങ്കി​ലും സ്വ​ർ​ണ​മു​ണ്ടെ​ങ്കി​ൽ അ​ത് മി​ക​ച്ച വി​ല​യ്ക്ക് മാ​റ്റി​യെ​ടു​ക്കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. ഇ​തു പ്ര​കാ​രം അ​ൻ​സാ​ർ പ​ഴ​യ ര​ണ്ടു വ​ള​യും ര​ണ്ടു മാ​ല​യു​മാ​യാ​ണ് എ​ത്തി​യ​ത്.

ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​ത്തി​രു​ന്ന പ്ര​തി ത​ന്ത്ര​പൂ​ർ​വം സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഇ​യാ​ൾ മു​ങ്ങി. പി​ന്നീ​ട് പ്ര​തി​പ​റ​ഞ്ഞു കൊ​ടു​ത്ത മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത് അ​ൻ​സാ​ർ അ​റി​യു​ന്ന​ത്. ഉ​ട​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യം ഉ​ൾ​പ്പ​ടെ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഉ​ൾ​പ്പ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന ത​ട്ടി​പ്പു കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ല​യി​ട​ങ്ങ​ളി​ലും പ​ല പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ത്തി​ല​ധി​കം സിം ​കാ​ർ​ഡു​ക​ളും പ്ര​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്നു. ഒ​രോ​യി​ട​ത്തും ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സിം ​പി​ന്നീ​ട് എ​റെ​ക്കാ​ലം ഉ​പ​യോ​ഗി​ക്കാ​തെ മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. എ​സ്ഐ​മാ​രാ​യ അ​ജ​യ​ൻ, ഷാ​ജി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നാ​സ​ർ, ഷൈ​ലേ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.